‘ജോലി ചെയ്ത് കാശ് കിട്ടാത്തതിന്റെ ലിസ്റ്റ് ഞങ്ങളും വെക്കും’, നടന്മാരുടെ വിലക്ക് വിവാദത്തിൽ പ്രതികരിച്ച് ഷൈൻ ടോം ചാക്കോ

നിർമാതാക്കളുമായി നിസ്സഹകരണം, ലഹരി ഉപഭോഗം തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി നടന്മാരായ ഷൈൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരെ സിനിമകളിൽ നിന്ന് വിലക്കിയിരുന്നു. നിർമാതാക്കളുടെ സംഘടന അമ്മയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു വിലക്ക്. ഇതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ.

നടന്മാരുടെ ഭാഗമാണ് ഷൈൻ ടോം ചാക്കോ പറയുന്നത്. എല്ലാകാലത്തേയ്ക്കും ആരെയും വിലക്കാൻ ആകില്ല എന്നതാണ് ഷൈൻ ടോം ചാക്കോയുടെ നിലപാട്. ഇനിയും ഒരുപാട് അഭിനേതാക്കളുടെ ലിസ്റ്റ് നിരത്താനുണ്ട് എന്ന് നിമാതാക്കളുടെ സംഘടന നടത്തിയ പരാമർശത്തിന് മറുപടിയായി ഷൈൻ പറഞ്ഞ മറുപടിയും ശ്രദ്ധേയമായിരുന്നു. ലിസ്റ്റ് നിരത്താനാണെങ്കിൽ ജോലി ചെയ്ത ശേഷം കാശ് കിട്ടാത്ത നടന്മാരുടെ ലിസ്റ്റ് തങ്ങളുടെ പക്കലുണ്ടെന്നും ഷൈൻ തുറന്നടിച്ചു. വിലക്കിൽ കൂടുതൽ എന്താണ് ചെയ്യാനാകുക എന്നും ഷൈൻ ചോദിച്ചു.

ALSO READ: ഒടിടി പ്ലാറ്റ്ഫോമുകൾ തരുന്ന കൂലി കുറവ്, തിരക്കഥാകൃത്തുക്കളുടെ സമരത്തിൽ സ്തംഭിച്ച് ഹോളിവുഡ്

‘ശ്രീനാഥ് ഭാസി ആണെങ്കിലും ഷെയ്ൻ നിഗം ആണെങ്കിലും ഞങ്ങൾ ഒരുമിച്ച് സിനിമ ചെയ്യാൻ തുടങ്ങിയവരാണ്. വിലക്കാൻ ആണെങ്കിൽ അവർ വിലക്കട്ടെ, എന്താണ് അതിൽ കൂടുതൽ സംഭവിക്കുക. തിലകനെ വിലക്കിയിരുന്നില്ലേ. തൊഴിൽ ചെയ്യുന്നവരെ വിലക്കാൻ ആർക്കും പറ്റില്ല. സസ്പെൻഷൻ ഒക്കെ കൊടുക്കും, കാലാകാലം ആരെയും വിലക്കാൻ പറ്റില്ല. അങ്ങനെയാണെങ്കിൽ ലിസ്റ്റ് ഞങ്ങളും വയ്ക്കും. ജോലിചെയ്തിട്ട് കാശ് കിട്ടാത്തതിന്റെ ലിസ്റ്റ്,” ഷൈൻ ടോം ചാക്കോ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News