“എപ്പോഴും എന്റെ പിന്നാലെ നടക്കുന്നത് ശരിയല്ല”; കുഞ്ഞനിയത്തിയുടെ മനസമ്മതത്തിന് ഓടിനടന്ന് ഷൈന്‍

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഇടം നേടുന്നത് സഹോദരിയുടെ മനസ്സമ്മതച്ചടങ്ങിനിടെ ഓടിനടക്കുന്ന നടന്‍ ഷൈന്‍ ടോം ചാക്കോയുടെ വീഡിയോയാണ്. ചടങ്ങിനെത്തിയ അതിഥികളെ സ്വീകരിച്ചും, ഫോട്ടോയ്ക്ക് പോസ് ചെയ്തും ചടങ്ങില്‍ നിറ സാന്നിധ്യമായ ഷൈനിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

Also Read: ‘കൂള്‍ കക്ഷികളാണ് നിങ്ങള്‍”, ബൈക്കിംഗ് പാര്‍ട്ട്നര്‍ ആയി സൗബിന്‍; മഞ്ജുവിന്റെ ചിത്രം വൈറല്‍

മുണ്ടൂര്‍ മൗണ്ട് കാര്‍മല്‍ പള്ളിയില്‍ വച്ചായിരുന്നു സഹോദരി റിയ മേരി ചാക്കോയും വര്‍ വിശാല്‍ ബെന്നെറ്റ് സാമുവലും തമ്മിലുള്ള മനസമ്മതം. തുടര്‍ന്ന് കൈപ്പറമ്പുള്ള മൂണ്‍ലൈറ്റ് പാലസ് ഓഡിറ്റോറിയത്തില്‍ വച്ച് റിസപ്ഷനും നടന്നു.

Also Read: നന്ദി സുഹൃത്തേ, റഹ്മാനോടൊപ്പം നോമ്പ് തുറന്ന് ബാബു ആന്റണി

”എപ്പോഴും എന്റെ പിന്നാലെ നടക്കുന്നത് ശരിയല്ല. പെങ്ങളുടെ കല്യാണത്തിന് ഞാന്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി എന്നൊക്കെ വരും. ഒരു സ്ഥലത്ത് അടങ്ങി ഇരിക്കാനൊന്നും പോവുന്നില്ല ഞാന്‍. അതുവെച്ച് നിങ്ങള്‍ റേറ്റിങുണ്ടാക്കരുതെന്ന്” പുറകെക്കൂടിയ ക്യാമറ ടീമിനോട് ഷൈന്‍ പറയുന്നുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News