‘വിനായകനെ ഞാൻ അനുകൂലിക്കുന്നില്ല’, ഉമ്മൻ‌ചാണ്ടി അനുഭവിച്ച വേദനകളാണ് പറഞ്ഞത്: അധികം ഇനി സംസാരിക്കുന്നില്ലെന്ന് ഷൈൻ ടോം ചാക്കോ

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന വിനായകനെതിരെയുള്ള ആരോപണത്തിൽ വീണ്ടും പ്രതികരിച്ച്‌ നടൻ ഷൈൻ ടോം ചാക്കോ. താൻ ഒരിക്കലും വിനായകനെ അനുകൂലിച്ചിട്ടില്ലെന്ന് ഷൈൻ മാധ്യമങ്ങളോട് പറഞ്ഞു. വിനായകനെക്കാൾ വലിയ കുറ്റം മാധ്യമങ്ങളാണ് ഉമ്മൻചാണ്ടിയോട് ചെയ്തതെന്ന് മുൻപ് ഒരു അഭിമുഖത്തിൽ നടൻ പറഞ്ഞത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

ALSO READ: ഉമ്മൻചാണ്ടി അനുസ്‌മരണ വിവാദവും മൈക്ക്‌ ചർച്ചയും പി ആർ ഏജൻസി തിരക്കഥ

വെറും 15 സെക്കന്റ് മാത്രമുള്ള ഒരു വീഡിയോയിൽ വിനായകൻ പറഞ്ഞതിനേക്കാൾ മാധ്യമങ്ങൾ ആ മനുഷ്യനെ വേട്ടയാടിയിട്ടുണ്ടെന്നാണ് അഭിമുഖത്തിൽ ഷൈൻ മുൻപ് പറഞ്ഞത്. വിനായകൻ ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ പറയുന്നത് ഇത് ആദ്യമായിട്ട് അല്ലെന്നും, ഭരണത്തിൽ ഇരുന്നപ്പോൾ ഉമ്മൻചാണ്ടിയെ വേട്ടയാടിയ മാധ്യമങ്ങൾ അദ്ദേഹം മരിച്ചതിനു ശേഷം കണ്ണീരൊഴുക്കിയിട്ട് കാര്യമില്ലെന്നും ഷൈൻ പറഞ്ഞിരുന്നു. ഈ പരാമർശങ്ങൾ പിന്നീട് സമൂഹ മാധ്യമങ്ങളിലും മറ്റും ചർച്ചയാവുകയും ഷൈൻ വിനായകനെ അനുകൂലിച്ചെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയും ചെയ്തിരുന്നു.

ALSO READ: രാജ്യത്ത് 10 ലക്ഷത്തോളം തസ്തികകള്‍ കേന്ദ്രം എന്നന്നേക്കുമായി റദ്ദാക്കുന്നു, യുവാക്കള്‍ക്ക് തിരിച്ചടി

‘ഞാൻ ആരെയും സപ്പോർട്ട് ചെയ്യുന്നില്ല. ആരും തമ്മിൽ അടിപിടി ഉണ്ടാകാതിരിക്കാൻ പറഞ്ഞെന്നേയുള്ളൂ. നമ്മുടെ മുന്നിൽ നടക്കുന്ന കാര്യങ്ങൾ ഒന്ന് വിശദീകരിച്ചുവെന്നുയുള്ളു. ഞാൻ വിനായകനെയും സപ്പോർട്ട് ചെയ്തിട്ടില്ല അതിനു മുന്നെയുള്ളവരെയും സപ്പോർട്ട് ചെയ്തിട്ടില്ല. മോശമായി സംസാരിക്കുന്നത് ചിലപ്പോൾ മറ്റുള്ളവർക്ക് വേദനയുണ്ടാക്കും. അദ്ദേഹത്തെ നിരന്തരമായി വേദനിപ്പിച്ചവരെപ്പറ്റിയാണ് ഞാൻ പറഞ്ഞത്. ഈ വിഷയത്തിൽ അധികം സംസാരിക്കാതിരിക്കുന്നതാണ് നല്ലത്,’ ഷൈൻ ടോം ചാക്കോ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News