ആദ്യ കപ്പല്‍ സെപ്തംബര്‍ 24 ന് ;വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാധ്യതകൾ പരിചയപ്പെടുത്താൻ ഷിപ്പിങ് കോണ്‍ക്ലേവ് സംഘടിപ്പിക്കും;മന്ത്രി അഹമ്മദ് ദേവർകോവിൽ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വ്യവസായ സാധ്യതകളെ മാരിടൈം ലോകത്തിന് പരിചയപ്പെടുത്തുന്നതിനായി അന്താരാഷ്ട്ര ഷിപ്പിംഗ് കോണ്‍ക്ലേവ് സംഘടിപ്പിക്കും .ഒക്ടോബര്‍ ആദ്യവാരം തിരുവനന്തപുരത്ത് കോണ്‍ക്ലേവ് നടത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ മാസാന്ത പ്രവര്‍ത്തന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി ഇക്കാര്യം മദ്യമാണങ്ങളോട് പറഞ്ഞത്.

ALSO READ: ‘ഉമ്മന്‍ചാണ്ടി മാറണമെന്ന് ആഗ്രഹിച്ചത് ചില കോണ്‍ഗ്രസ് നേതാക്കള്‍, അവര്‍ ഗൂഢാലോചന നടത്തി’; സുപ്രധാന വെളിപ്പെടുത്തലുമായി പി സി ചാക്കോ
തുറമുഖ നിർമാണപ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള പാറയുടെ ലഭ്യതയില്‍ ഉണ്ടാകുന്ന കുറവ് പരിഹരിക്കുവാന്‍ ബദല്‍ മാര്‍ഗങ്ങള്‍ക്കും യോഗം രൂപം നല്‍കി. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ കാരണം സംസ്ഥാനത്തിന് സാമ്പത്തിക പ്രയാസം ഉണ്ടെങ്കിലും കേരളത്തിന്റെ സ്വപ്‌ന പദ്ധതി എന്ന നിലയില്‍ വിഴിഞ്ഞം പദ്ധതിക്ക് ആവശ്യമായ പണം സര്‍ക്കാര്‍ കണ്ടെത്തുമെന്നും മുഖ്യമന്ത്രി ഈ വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് കൃത്യമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: ‘ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയത്തിന് ആയുധം നല്‍കി സംഘടിപ്പിച്ച വംശീയ ഉന്മൂലനം’; മോദിക്കെതിരെ സിറോ മലബാര്‍ സഭ

അതേസമയം സെപ്റ്റംബർ 24ന് വിഴിഞ്ഞത്ത് ആദ്യ കപ്പൽ എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ചൈനയിൽ നിന്നാകുമെന്നും കപ്പലെത്തുക.ഇതിനായി വിസില്‍ എം ഡിയും സി ഇ ഒയും അടുത്ത മാസം ആദ്യം ചൈന സന്ദര്‍ശിക്കും. 2024 മെയ് മാസത്തോടെ എല്ലാ പ്രവൃത്തികളും പൂര്‍ത്തിയാക്കി തുറമുഖം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും. തുറമുഖ നിര്‍മ്മാണത്തിന്റെ പ്രധാന ഘടകങ്ങളെല്ലാം സര്‍ക്കാര്‍ ലക്ഷ്യമിട്ട സമയത്ത് തന്നെ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച് ഇതിനകം ഉദ്ഘാടനം ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ:‘വിഴിഞ്ഞത്ത് സെപ്റ്റംബർ 24ന് ആദ്യ കപ്പലെത്തും, കപ്പലെത്തുക ചൈനയിൽ നിന്ന്’; മന്ത്രി അഹമ്മദ് ദേവർകോവിൽ

അവലോകന യോഗത്തില്‍ വിസില്‍ എ.ഡി ഡോ.അദീല അബ്ദുല്ല ഐ എ എസ്, സി ഇ ഒ ഡോ.ജയകുമാര്‍, വിഴിഞ്ഞം പോര്‍ട്ട് കോര്‍പ്പറേറ്റ് അഫയേഴ്‌സ് ഹെഡ് സുശീല്‍ നായര്‍, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി റ്റി ജോയ്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി പി അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News