​തിരികെയെത്തുന്നു ഓർമകളുമായി; അർജുന്റെ മൃതദേഹം കുടുംബത്തിന് കൈമാറി

Arjun Shiroor

കർണാടകയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിൽ മരിച്ച കോഴിക്കോട് സ്വദേശി അർജുന്റെ മൃതദേഹം കുടുംബത്തിന് കൈമാറി. മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് കോഴിക്കോടേക്ക് പുറപ്പെട്ടു. മൃതദേഹം നാളെ പുലർച്ചെയോടെ കണ്ണാടിക്കലിലെ അർജുന്റെ വീട്ടിലേക്ക് എത്തിക്കും. ആംബുലൻസിനൊപ്പമുള്ള കാറിൽ അർജുന്റെ ശേഷിപ്പുകളും നാട്ടിലേക്ക് എത്തിക്കുന്നുണ്ട്.

ALSO READ; ഭൂമി കുംഭകോണ കേസ്; സിദ്ധരാമയ്യക്കെതിരെ ലോകായുക്ത കേസെടുത്തു

ഗംഗാവാലി പുഴയിൽ നിന്നും കഴിഞ്ഞ ദിവസം കണ്ടെത്തിയ ലോറിയുടെ ക്യാബിനുള്ളിൽ നിന്നും ലഭിച്ച മൃതദേഹം അർജുന്റേതെന്ന് തന്നെയാണെന്ന് ഇന്ന് ഡിഎൻഎ ഫലത്തിലൂടെ സ്ഥിരീകരിച്ചിരുന്നു. ഹുബ്ലിയിലെ ലാബിൽ നിന്നുമാണ് ഫലം ലഭിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവൻ ചിലവുകളും കർണാടക സർക്കാർ ആണ് വഹിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News