ഷിരൂർ ദൗത്യം ; അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കുന്നു

ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കും. ഷിരൂരിൽ നിലവിൽ കാലാവസ്ഥ വളരെ അനുകൂലമാണ്. മഴ കുറഞ്ഞു നിൽക്കുന്ന കാലാവസ്ഥയാണ് ഇപ്പോൾ . ഗംഗാവാലിപ്പുഴയിലെ ജലനിരപ്പും ഒപ്പം നീരൊഴുക്കിന്റെ തോതും കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആണ് തിരച്ചിൽ വ്യാഴാഴ്ച പുനരാരംഭിക്കാൻ തീരുമാനിച്ചത്. ബുധനാഴ്ച ഗോവ പോർട്ടിൽ നിന്ന് ഡ്രഡ്ജർ ഷിരൂരിൽ എത്തിക്കാൻ ഡ്രഡ്ജിംഗ് കമ്പനിക്ക് ഉത്തര കന്നട ജില്ലാ ഭരണകൂടം നിർദേശം നൽകി. ഡ്രഡ്ജർ ഉപയോഗിച്ച് 10 ദിവസം പരിശോധന നടത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

ALSO READ : 30 അടി ഉയരത്തില്‍ നിന്നുവീണ് ലൈറ്റ്‌ബോയ് മരിച്ചു; നടന്‍ യോഗരാജ് ഭട്ട് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസ്

നാവികസേന സോണാർ പരിശോധനയിലൂടെ ട്രക്കിന്റെ സാന്നിധ്യം കണ്ടെത്തിയ സ്ഥലത്ത് മണ്ണ് നീക്കി പരിശോധിക്കും. കാലാവസ്ഥ കൂടി അനുകൂലമായതോടെ തിരച്ചിലിൽ ട്രക്ക് കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 16 നാണ് ഷിരൂരിലെ തെരച്ചിൽ അവസാനിപ്പിച്ചത്. സാങ്കേതിക തടസ്സങ്ങളുടെ പേരിൽ ഡ്രഡ്ജർ എത്തിക്കുന്നത് വൈകിയതോടെ അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിട്ട് കണ്ട് തെരച്ചിൽ എത്രയും പെട്ടെന്ന് ആരംഭിക്കണമെന്ന കുടുംബത്തിൻറെ ആവശ്യം അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം അർജുൻ രക്ഷാ സമിതിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് തെരച്ചിൽ പുനരാരംഭിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തണമെന്ന് അഭ്യർത്ഥിച്ചിരുന്നു.

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News