ഷിരൂർ ദൗത്യം കാത്തിരിപ്പിന്റെ നാൾവഴികൾ

Shirur Rescue

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറി ഗംഗാവാലി പുഴയിൽ നിന്ന് 72-ാം ദിനം കണ്ടെത്തി. മൂന്നാംഘട്ട തിരച്ചിലിൽ ഡ്രഡ്ജിങ്ങ് നടത്തിയാണ് അർജുൻ ഓടിച്ചിരുന്ന ലോറി കണ്ടെത്തിയത്. ബെലഗാവിയിലെ രാനഗറിലുള്ള ഡിപ്പോയില്‍നിന്ന് അക്കേഷ്യ മരത്തടി കയറ്റി എടവണ്ണയിലേക്കുള്ള മടക്കയാത്രക്കിടെ, ജൂലായ് പതിനാറിന് കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിലാണ് അർജുനിന്റെ ലോറി അകപ്പെട്ടത്. അപകടത്തിൽ കാണാതായ അർജുനിന്റെ കുടുംബത്തിന്റെ വിഷമം ഒരു നാടിന്റെ വികാരമായി മാറുകയായിരുന്നു. അർജുനെ കണ്ടെത്താനുള്ള ഷിരൂർ ദൗത്യത്തിന്റെ നാൾവഴികളിങ്ങനെയായിരുന്നു.-

ജൂലൈ 16 രാവിലെ 8.30

  • ദേശീയപാത 66 ലേക്ക് ചെങ്കുത്തായ മലനിരകൾ ഇടിഞ്ഞുവീണ് പാതയോരത്ത് നിർത്തിയിട്ടിരുന്ന അർജുന്റെ ലോറിയുൾപ്പെടെ മൂന്നു ടാങ്കറുകളും ഒരു ലോറിയും ഒരു കാറും കാണാതാകുന്നു.

ജൂലൈ 19

  • സംഭവസ്ഥലത്തെത്തിയ അർജുന്റെ അനിയനുൾപ്പെടെ സംഭവസ്ഥലത്തെത്തിയവർ തിരച്ചിൽ പേരിനു മാത്രമാണ് നടക്കുന്നതെന്ന് മാധ്യമങ്ങളെ അറിയിക്കുന്നു.

ജൂലൈ 20

  • റഡാർ എത്തിച്ച് പരിശോധന നടത്തുന്നു മണ്ണിനടിയിൽനിന്ന് മൂന്നു സിഗ്നലുകൾ ലഭിച്ചു. ജിപിഎസ് ലൊക്കേഷൻ കാണിച്ചുകൊണ്ടിരുന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം കേന്ദ്രീകരിക്കുന്നു.

ജൂലൈ 21

  • രക്ഷാപ്രവർത്തനം പതുക്കെയാണ് നടക്കുന്നതെന്ന് കാണിച്ച് അർജുന്റെ കുടുംബം പ്രധാനമന്ത്രിക്ക് കത്തയച്ചു.
  • കർണാടക ബെൽഗാമിലെ സൈനിക കേന്ദ്രത്തിൽ നിന്നുള്ള 40 അംഗ സംഘം തിരച്ചിലിനെത്തുന്നു.
  • റോഡിൽ നിന്ന് 98 ശതമാനം മണ്ണ് മാറ്റിയപ്പോഴും ട്രക്കിന്റെ സൂചനയില്ല. തിരച്ചിൽ ഗംഗാവലി പുഴയിലേക്ക് നീളുന്നു.

ജൂലൈ 22

  • കരയിൽ ലോറി ഇല്ലെന്ന് സൈന്യം സ്ഥിരീകരിച്ചു. കോഴിക്കോട്ട് നിന്നും 18 പേരടങ്ങുന്ന സന്നദ്ധ സംഘം ഷിരൂരിലേക്ക് തിരച്ചിലിനായി പോകുന്നു.
  • പുഴയിൽ എൽപിജി ബുള്ളറ്റ് ടാങ്കർ കണ്ടെത്തുന്നു അത് കരക്കെത്തിക്കുന്നു.

ജൂലൈ 23

  • ഗംഗാവലി പുഴയിൽ റഡാർ സിഗ്നൽ ഇടത്തുനിന്നുതന്നെ സോണാർ സിഗ്നൽ ലഭിക്കുന്നു.
  • അപകടത്തിൽ കാണാതായ സന്നി ഹനുമന്തയെന്ന സ്ത്രീയുടെ മൃതദേഹം അപകടം നടന്നതിന് 12 കിലോമീറ്റർ അകലെ നിന്ന് കണ്ടെത്തി.
  • കൂരാച്ചുണ്ട് റെസ്ക്യൂ ടീം തിരച്ചിലിന് ഷിരൂരിലെത്തി.

ജൂലൈ 24

  • അർജുനു വേണ്ടിയുള്ള തിരച്ചിൽ വൈകിയില്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയിൽ അറിയിക്കുന്നു.

ജൂലൈ 25

  • മലയാളിയായ റിട്ട. മേജർ ജനറൽ എം.ഇന്ദ്രബാലൻ തിരച്ചിലിന് ഷിരൂരിലെത്തി
  • കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നു. രാത്രി നടക്കേണ്ട ഡ്രോൺ പരിശോധന തടസ്സപ്പെട്ടു.

ജൂലൈ 26

  • മുഖ്യമന്ത്രി പിണറായി വിജയൻ സൈന്യത്തിന്റെ കൂടുതൽ സഹായം ആവശ്യപ്പെട്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് കത്തയച്ചു.

ജൂലൈ 27

  • അർജുനെ തിരയാനായി ഈശ്വർ മാൽപെയും, മത്സ്യത്തൊഴിലാളികളും രംഗത്ത്.

ജൂലൈ 28

  • തിരച്ചിൽ ദൗത്യം കർണാടക താത്കാലികമായി നിർത്തുന്നു. കേരളം എതിർപ്പ് അറിയിക്കുന്നു. ദൗത്യം തുടരുമെന്ന് കർണാടകയുടെ വിശദീകരണം.

ജൂലൈ 29

  • കാലാവസ്ഥ അനുകൂലമാണെങ്കിൽ തിരച്ചിൽ നടത്തുമെന്ന് കർണാടക.

ജൂലൈ 30

  • തൃശൂർ കാർഷിക സർവകലാശാലാ പ്രതിനിധികൾ സ്ഥലത്തെത്തി ഡ്രഡ്‌ജര്‍ എത്തിക്കുന്നതിന്റെ സാധ്യത പരിശോധിക്കുന്നു. തിരച്ചിൽ സാധ്യമെന്ന് പ്രതിനിധികൾ.

ഓഗസ്റ്റ് 1

  • ഷിരൂരിലെ ദേശീയപാതയിലൂടെ വാഹനങ്ങൾ കടത്തിവിട്ടു.

ഓഗസ്റ്റ് 3

  • ഷിരൂരിലേക്ക് തൃശൂരിലെ ഡ്രഡ്‌ജര്‍ എത്തിക്കേണ്ടെന്ന് തീരുമാനം.
  • അമാവാസി നാളിൽ പുഴയിലെ വെള്ളം കുറയുമ്പോൾ തിരച്ചിലിന് തയാറെന്ന് മൽപെ.

ഓഗസ്റ്റ് 4

  • കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് ഈശ്വര്‍ മാല്‍പെയെ പുഴയിലിറങ്ങാൻ പൊലീസ് അനുവദിച്ചില്ല.

ഓഗസ്റ്റ് 7

  • ജൂനിയർ ക്ലർക്കായി അർജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ താല്‍ക്കാലിക നിയമനം.

ഓഗസ്റ്റ് 10

  • ഗംഗാവലി പുഴയിലെ കുത്തൊഴുക്ക് കുറഞ്ഞു, അർജുനു വേണ്ടി വീണ്ടും തിരച്ചിൽ.

ഓഗസ്റ്റ് 13

  • ലോറിയുടെ ഹൈഡ്രോളിക് ജാക്കിയും മരവാതില്‍ ഭാഗവും കണ്ടെത്തുന്നു.

ഓഗസ്റ്റ് 14

  • നാവികസേന കണ്ടെത്തിയ കയർ അർജുന്റെ ലോറിയിലേതെന്ന് സ്ഥിരീകരിച്ച് ലോറിയുടമ മനാഫ്.

ഓഗസ്റ്റ് 15

  • ഈശ്വര്‍ മാല്‍പെയോടൊപ്പം തിരുവേഗപ്പുറ പൈലിപ്പുറത്തെ മുങ്ങല്‍ വിദഗ്ധരും അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവരെ തിരയാന്‍ ഷിരൂരിൽ

ഓഗസ്റ്റ് 16

  • അർജുന്റെ ലോറിയിലെ കയറിന്റെ കൂടുതൽ ഭാഗങ്ങൾ ലഭിച്ചു.

ഓഗസ്റ്റ് 28

  • ഗോവയിൽനിന്ന് ഡ്രഡ്‌ജര്‍ എത്തിച്ച് തിരച്ചിൽ തുടരുമെന്ന് അർജുന്റെ കുടുംബത്തിന് സിദ്ധരാമയ്യ ഉറപ്പ് നൽകുന്നു.

സെപ്റ്റംബർ 18

  • ഗോവയിൽ നിന്ന് ടഗ് ബോട്ടുകളുടെ സഹായത്തോടെ ഡ്രഡ്‌ജര്‍ കാർവാറിൽ.

സെപ്റ്റംബർ 20

  • ഗംഗാവലിപ്പുഴയിൽ ഡ്രഡ്‌ജര്‍ ഉപയോഗിച്ച് അർജുനടക്കം 3 പേർക്കായി തിരച്ചിലാരംഭിക്കുന്നു.

സെപ്റ്റംബർ 21

  • സ്റ്റിയറിങ്, ക്ലച്ച്, ടയറിന്റെ ഭാഗങ്ങൾ എന്നിവ ഗംഗാവലിപ്പുഴയിൽ നിന്ന് ലഭിക്കുന്നു. ആദ്യം അർജുന്റെ ലോറിയുടേതെന്നു കരുതിയെങ്കിലും പിന്നീട് അല്ലെന്നു സ്ഥിരീകരിച്ചു.

സെപ്റ്റംബർ 22

  • പുഴയിൽനിന്ന് ഒരു അസ്ഥിക്കഷണം ലഭിക്കുന്നു. ജില്ലാ ഭരണകൂടവുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് ഈശ്വര്‍ മല്‍പെ തിരച്ചിൽ നിർത്തി മടങ്ങി.

സെപ്റ്റംബർ 23

  • റിട്ട.മേജർ ജനറൽ എം.ഇന്ദ്രബാല‍നും സാങ്കേതികപരിശീലനം നേടിയ ടീം അംഗങ്ങളും തിരച്ചിലിനായി എത്തി.

സെപ്റ്റംബർ 25

  • അർജുന്റെ ലോറി കണ്ടെത്തുന്നു. കാബിനുള്ളിൽ ഒരു മ‍‍‍‍ൃതദേഹവും കണ്ടു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News