കർണാടക ഷിരൂരിൽ ഡ്രഡ്ജർ ഉപയോഗിച്ച് ഗംഗാവാലിപ്പുഴയിൽ ഇന്ന് നടത്തിയ തെരച്ചിലിലും അർജുൻ്റെയോ ട്രക്കിൻ്റെയോ സൂചനകളൊന്നും ലഭിച്ചില്ല. നേരത്തെ ലോഹ സാന്നിധ്യം കണ്ടെത്തിയ കോൺടാക്ട് പോയിൻറ് 3 ഉം 4 ഉം കേന്ദ്രീകരിച്ചായിരുന്നു തെരച്ചിൽ. മൂന്നാം ഘട്ട തെരച്ചിൽ നാല് ദിവസം പിന്നിട്ടു ഇന്ന്. റെഡ് അലർട്ട് നിലനിൽക്കുന്ന ഷിരൂരിൽ രാവിലെ ശക്തമായ മഴ പെയ്തിരുന്നു. പതിയെ കാലാവസ്ഥ തെളിഞ്ഞതോടെ തെരച്ചിൽ തടസ്സമില്ലാതെ നടന്നു.
ALSO READ : കോർപറേറ്റ് സ്ഥാപനങ്ങളിലെ തൊഴിൽ ചൂഷണത്തിൽ കേന്ദ്ര സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം; വി കെ സനോജ്
നേരത്തെ ലോഹ സാന്നിധ്യം കണ്ടെത്തിയ കോൺടാക്ട് പോയിൻറ് 3 ഉം 4 ഉം കേന്ദ്രീകരിച്ചായിരുന്നു തെരച്ചിൽ. അപകടത്തിൽ തകർന്ന ടാങ്കർ ലോറിയുടേതെന്ന കരുതുന്ന ചെറിയ ലോഹ ഭാഗവും ചില വസ്ത്രങ്ങളും കണ്ടെത്തി. ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിലിന് സഹായം നൽകാനായി കഴിഞ്ഞ ദിവസം ഷിരൂരിലെത്തിയ റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്ര ബാലൻ മടങ്ങി. ഡ്രഡ്ജർ ഉപയോഗിച്ച് നടത്തുന്ന തെരച്ചിൽ തുടരും. ബുധനാഴ്ചയും ഷിരൂരിൽ മഴ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here