ശിവസേനകള്‍ തമ്മിലുള്ള പോരാട്ടത്തിന്റെ വിധി നാളെ അറിയാം. നിയമസഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ ഇരുവിഭാഗവും നല്‍കിയ ഹര്‍ജികളില്‍ നാളെ വിധി പറയും. ശിവസേന ഉദ്ദവ് വിഭാഗം എതിര്‍വിഭാഗം എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേയുടെ നേതൃ-ത്വത്തിലുള്ള പക്ഷവും ഹര്‍ജി നല്‍കിയിട്ടുണ്ട്. സുപ്രീംകോടതി അനുവദിച്ച സമയപരിധി അവസാനിക്കുന്നതും നാളെയാണ്.
ALSO READ: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റിമാന്‍ഡില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു: രമേശ് ചെന്നിത്തല
ശിവസേനയില്‍ വിമതനീക്കം നടത്തി ബിജെപിക്കൊപ്പം ചേര്‍ന്ന് ഭരണം നടത്തുന്ന ഷിന്‍ഡേയുടെ രാഷ്ട്രീയ ഭാവി എന്താണെന്ന് നാളത്തെ വിധിയോടെ വ്യക്തമാകും. വൈകിട്ട് നാലിനാണ് വിധി പറയുക. അനുകൂലമായ വിധി ലഭിച്ചില്ലെങ്കില്‍ ഇരുവിഭാഗവും സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് വിവരം.
വിധിയുടെ വിശദമായ പകര്‍പ്പ് ഇരു വിഭാഗങ്ങള്‍ക്കും നല്‍കും. ഡിസംബര്‍ 20നായിരുന്നു ഇരുവിഭാഗത്തിന്റെയും അന്തിമ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായത്. ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 54 എംഎല്‍എമാരായിരുന്നു ശിവസേനയില്‍ ഉണ്ടായിരുന്നത്. വിമതനീക്കത്തിലൂടെ നാല്‍പതു എംഎല്‍എമാര്‍ ഷിന്‍ഡേയ്‌ക്കൊപ്പം നിന്നു. ഇരുപക്ഷത്ത് നിന്നും 34 പരാതികളാണ് സ്പീക്കര്‍ക്ക് മുന്നിലെത്തിയിട്ടുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here