മദ്യലഹരിയിലോടിച്ച ആഢംബര കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു; മുംബൈയിലെ ശിവസേന ഷിന്‍ഡെ വിഭാഗം നേതാവിന്റെ മകനായി പൊലീസ് തിരച്ചില്‍

മുംബൈയില്‍ അമിതവേഗതയിലെത്തിയ ആഢംബര കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവത്തില്‍ ശിവസേന ഷിന്‍ഡേ വിഭാഗം നേതാവിന്റെ മകന്‍ പ്രതിക്കൂട്ടില്‍. ഇന്നു രാവിലെയാണ്  വോര്‍ളിയില്‍ അപകടമുണ്ടാകുന്നത്. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലുള്ള ശിവസേനാ ഉപനേതാവ് രാജേഷ് ഷായുടെ് ബിഎംഡബ്ല്യൂ വിഭാഗത്തിലുള്ള ആഢംബര കാറാണ് അപകടമുണ്ടാക്കിയതെന്ന് സംഭവത്തിനു ശേഷം പൊലീസ് പറഞ്ഞു. രാജേഷ് ഷായുടെ മകന്‍ മിഹിര്‍ ഷായും ഡ്രൈവറുമാണ് അപകട സമയത്ത് കാറിലുണ്ടായിരുന്നത്.

ALSO READ: ഇതാ പാർലെജി പരസ്യത്തിലെ പെൺകുട്ടിയല്ലേ? ആധാർ കാർഡ് എടുക്കാൻ വന്ന സുന്ദരിയെ കണ്ട് ഞെട്ടി എൻറോൾമെൻറ് സെന്ററിലെ ജീവനക്കാർ: വീഡിയോ

അപകടത്തെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന മിഹിര്‍ ഷാ കാറില്‍ മദ്യപിച്ചായിരുന്നു യാത്ര ചെയ്തിരുന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് കാര്‍ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും മിഹിര്‍ ഷായാണ് അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നതെന്ന് പൊലീസ് പിന്നീട് പറഞ്ഞു. മിഹിര്‍ ഷാ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ് ഇപ്പോള്‍. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. വോര്‍ളിയിലെ കോളിവാഡ പ്രദേശത്തുള്ള കാവേരി നക്‌വ എന്ന യുവതിയും ഭര്‍ത്താവ് പ്രദിക് നക്‌വയുമായിരുന്നു സ്‌കൂട്ടറില്‍ ഉണ്ടായിരുന്നത്. മത്സ്യ വില്‍പ്പനക്കാരായ ഇവര്‍ ദിവസവും മല്‍സ്യമെടുക്കുന്നതിനായി സാസൂണ്‍ ഡോക്കില്‍ പോകുന്നത് പതിവായിരുന്നു. രാവിലെ ഇത്തരത്തില്‍ മല്‍സ്യമെടുത്ത് വരുന്നതിനിടെയായിരുന്നു അപകടം.

ALSO READ: മുംബൈ സെന്‍ട്രല്‍ ജയിലിനുള്ളിലേക്ക് നാടന്‍ ബോംബെറിഞ്ഞ് സ്‌ഫോടനം നടത്തി; ആളപായമില്ല

അപകടത്തെ തുടര്‍ന്ന് സ്‌കൂട്ടറില്‍ നിന്നും തെറിച്ചുപോയ ഇരുവരും കാറിന്റെ ബോണറ്റിലേക്ക് ഇടിച്ചു വീഴുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് കാര്‍ യാത്രികര്‍ വാഹനം നിര്‍ത്താതെ ഓടിച്ചുപോയെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ കാവേരിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍, ഇവരുടെ ഭര്‍ത്താവ് പ്രദിക് നക്‌വയുടെ പരുക്ക് ഗുരുതരമല്ല. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്. കഴിഞ്ഞ ദിവസം രാത്രി ജുഹുവിലെ ഒരു ബാറില്‍വെച്ച് മിഹിര്‍ ഷാ മദ്യപിച്ചു. തുടര്‍ന്ന് വീട്ടിലേക്ക് പോകുന്നതിനിടെ ഡ്രൈവറോട് നമുക്ക് ഒരു ലോങ് ഡ്രൈവ് പോകാമെന്ന് ആവശ്യപ്പെട്ടു.

ALSO READ: സംഗതി ഡാര്‍ക്കാണെങ്കിലും കളറാണ് ചോക്ലേറ്റ്; കലക്കനാണ് ഗുണങ്ങള്‍

കാര്‍ വോര്‍ളിയില്‍ എത്തിയപ്പോള്‍ മിഹിര്‍ ഷാ കാര്‍ താനോടിക്കാമെന്ന് ഡ്രൈവറോട് പറയുകയും വാഹനമോടിക്കുകയും ചെയ്തു. മദ്യ ലഹരിയിലായിരുന്നതിനാല്‍ അമിത വേഗത്തില്‍ ഇയാള്‍ കാറോടിച്ചു. ഇതോടെ വാഹനം നിയന്ത്രണം തെറ്റി സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. വിഷയത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന ഷിന്‍ഡേ വിഭാഗം നേതാവുമായ ഏകനാഥ് ഷിന്‍ഡെ പ്രതികരിച്ചിട്ടുണ്ട്. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും തീര്‍ച്ചയായും വിഷയത്തില്‍ കര്‍ശന നടപടി എടുക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. ‘നിയമം നിയമത്തിന്റെ വഴിക്കുപോകും, നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ്’- മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News