“ഇനിയും വരാനുണ്ട് “; ബിജെപി നേതാവിൻ്റെ അശ്ലീല വീഡിയോ പുറത്തായതിന് പിന്നാലെ പ്രതികരണവുമായി ശിവസേന

ബിജെപി മഹാരാഷ്ട്ര ഉപാധ്യക്ഷൻ കിരിത് സോമയ്യയു​ടെ അശ്ലീല വീഡിയോ പുറത്തായതിന് പിന്നാലെ പ്രതികരണവുമായി ശിവസേന നേതാവും എംപിയുമായ സഞ്ജയ് റാവത്ത്. രണ്ടുതവണ എംപിയായിരുന്ന സോമയ്യയു​ടെ അശ്ലീല വിഡിയോ ചോർന്നതിന് പിന്നാലെ ‘ഇനിയും വരാനുണ്ട്, കാത്തിരുന്ന് കാണാം’ എന്നായിരുന്നു റാവത്തിൻ്റെ പ്രതികരണം.

Also Read: ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ്റെ അശ്ലീല വീഡിയോ പുറത്ത് വിട്ട് ചാനൽ; ഞെട്ടലോടെ പാർട്ടി കേന്ദ്രങ്ങൾ

സ്വന്തം കർമ്മഫലം കൊണ്ട് മരിക്കാൻ പോകുന്നവനെ കൊല്ലരുത് എന്ന് ശിവസേന തലവൻ ബാലാസാഹേബ് താക്കറെ പറയാറുണ്ടായിരുന്നു. കൃത്യം അതുതന്നെയാണ് ഇപ്പോൾ സംഭവിക്കുന്നതെന്നും റാവത്ത് ട്വിറ്ററിൽ കുറിച്ചു. ഇനിയും ഒരുപാട് വരാനുണ്ട്. എന്താണെന്ന് കാത്തിരുന്ന് കാണാമെന്നും സഞ്ജയ് റാവത്ത് ട്വീറ്ററിൽ കൂട്ടിച്ചേർത്തു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ആദിത്യ താക്കറെ, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ എന്നിവരെ ടാഗ് ചെയ്ത ഈ ട്വീറ്റിൽ സോമയ്യയുടെ പേര് റാവത്ത് പരാമർശിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

മറാത്തി വാർത്ത ചാനലായ ലോക് ഷാഹിയാണ് ബിജെപി നേതാവിൻ്റെ വീഡിയോ പുറത്തുവിട്ടത്. ദൃശ്യത്തിൽ ഉൾപ്പെട്ട സ്ത്രീയെ തിരിച്ചറിയാത്ത രീതിയിലാണ് ചാനൽ ഇത് ഇത് സംപ്രേഷണം ചെയ്തത്. ആരുടെയും സ്വകാര്യതയിലേക്ക് കടന്നുകയറാനല്ലെന്നും പ്രധാന രാഷ്ട്രീയ പാർട്ടിയുടെ നേതാവായ സോമയ്യ തൻ്റെ പദവി ദുരുപയോഗം ചെയ്തത് ​പുറത്തു​കൊണ്ടുവരാനാണ് വീഡിയോ സംപ്രേക്ഷണം ചെയ്തത് എന്നും ചാനൽ എഡിറ്റർ കമലേഷ് സുതാർ പറഞ്ഞു

Also Read: മക്കളുടെ പഠന ഫീസ് അടയ്ക്കാന്‍ പണമില്ല, മരിച്ചാൽ നഷ്ടപരിഹാരം ലഭിക്കുമെന്ന് കരുതി ബസിന് മുന്നില്‍ ചാടി യുവതി; വീഡിയോ

അതേസമയം, പ്രതിപക്ഷ പാർട്ടി നേതാക്കൾക്കെതിരെ നിരന്തരം അഴിമതിയും പെരുമാറ്റദൂഷ്യവും പതിവായി ആരോപിക്കുന്ന സോമയ്യയെപ്പോലുള്ള ഒരു വ്യക്തി ഇത്തരം സംഭവത്തിൽ ഉൾപ്പെട്ടത് പാർട്ടി കേന്ദ്രങ്ങളിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

അതേസമയം, വിഡിയോ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് സോമയ്യ പ്രതികരിച്ചു. വിവാദ വീഡിയോയെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കിരിത് സോമയ്യ ആഭ്യന്തര മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് കത്തെഴുതി. നിയമസഭാ സമ്മേളനത്തിന്റെ ഉദ്ഘാടന ദിവസം വിഡിയോ പുറത്തുവിട്ടത് തന്റെ സൽപേരിന് കളങ്കം വരുത്തുക എന്ന ഉദ്ദേശത്തോടെ രാഷ്ട്രീയ പ്രേരിതമായാണെന്നും അദ്ദേഹം അവകാശപ്പെട്ടു. സ്വാധീനമുള്ള വ്യക്തികളെ വെല്ലുവിളിച്ചതിന് അവർ ഇപ്പോൾ നിന്ദ്യമായ രീതികളിലൂടെ പ്രതികാരം ചെയ്യുന്നു. പൊലീസ് അന്വേഷണം സത്യം പുറത്തു​കൊണ്ടുവരുമെന്നും സോമയ്യ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News