കോൺഗ്രസിനെ കൈവിട്ട് ശിവസേന; മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക്

shiv-sena-ubt-congress

മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ താക്കറെ ശിവസേന ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സഞ്ജയ് റാവത്. ബിജെപിയുമായി സഖ്യത്തിനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും ശിവസേന താക്കറെ പക്ഷം നേതാവ് സൂചിപ്പിച്ചു. ഉദ്ധവ് താക്കറെ തന്റെ ശത്രുവല്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് റാവത്തിന്റെ പ്രതികരണം.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം, നടക്കാനിരിക്കുന്ന ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് ഉദ്ധവ് സേനയുടെ നീക്കം. തെരഞ്ഞെടുപ്പിന് ശേഷം പരസ്പരം പഴിചാരിയ മഹാവികാസ് അഘാഡി സഖ്യ കക്ഷികള്‍ വെവ്വേറെ മത്സരിക്കുമെന്ന് പരക്കെ പ്രതീക്ഷിച്ചിരുന്നു. ഇന്ത്യ സഖ്യത്തെ രക്ഷിക്കേണ്ടത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തമാണെന്ന് സഞ്ജയ് റാവത് പറഞ്ഞു.

Read Also| ദില്ലി നിയമസഭ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിനല്ല ഉദ്ദവിന്റെ പിന്തുണ, ഈ പാര്‍ട്ടിക്ക്!

മുംബൈ, താനെ, പൂനെ, നാഗ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ ഉള്‍പ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന എംപി സഞ്ജയ് റാവത് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഉദ്ധവ് താക്കറെ തന്റെ ശത്രുവല്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് സഞ്ജയ് റാവത് ബിജെപിയുമായി സഖ്യത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് സൂചിപ്പിച്ചത്.

രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളും മിത്രങ്ങളും ഇല്ലെന്നാണ് ഫഡ്നാവിസിന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ റാവത് പറഞ്ഞത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു സഞ്ജയ് ഇതിനെ ന്യായീകരിച്ചത്. ബിജെപിയും ശിവസേനയും 25 വര്‍ഷമായി സഖ്യത്തിലാണെന്ന് ശനിയാഴ്ച റാവത് പറഞ്ഞു. ഫഡ്നാവിസ് രാഷ്ട്രീയത്തില്‍ വരുന്നതിന് മുമ്പ് തന്നെ സൗഹൃദത്തിലായിരുന്നുവെന്നും റാവത് പറഞ്ഞു. ഏക്നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കിയതിന് ശേഷമാണ് താക്കറെ സേനയുടെ നിലപാട് മാറ്റം. ഫഡ്നാവിസിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തപ്പോള്‍ ആദ്യമെത്തി ഉദ്ധവ് താക്കറെ പൂച്ചെണ്ട് നല്‍കിയത് രാഷ്ട്രീയവൃത്തങ്ങളില്‍ ചര്‍ച്ചയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News