മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനുള്ള 99 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ഭാരതീയ ജനതാ പാർട്ടി (ബിജെപി) പുറത്തിറക്കിയതിന് ശേഷം ഭരണകക്ഷിയായ മഹായുതി സഖ്യത്തിൽ പൊട്ടിത്തെറി. കല്യാൺ ഈസ്റ്റ്, താനെ, നവി മുംബൈ, മുർബാദ് തുടങ്ങിയ നാല് സീറ്റുകളിലെ ബിജെപി സ്ഥാനാർത്ഥികളെയാണ് ശിവസേന പ്രവർത്തകർ എതിർക്കുന്നത്.
Also Read; അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന പേര് സമ്പാദിക്കാൻ കേരളത്തിന് കഴിഞ്ഞു’; മുഖ്യമന്ത്രി
ഈ നിയമസഭാ സീറ്റുകളിലെ ബിജെപി സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണം നടത്തില്ലെന്ന പിടിവാശിയിലാണ് പ്രാദേശത്തെ ശിവസേന പ്രവർത്തകർ. കല്യാൺ ഈസ്റ്റിൽ സിറ്റിംഗ് എംഎൽഎ ഗണപത് ഗെയ്‌ക്‌വാദിൻ്റെ ഭാര്യ സുലഭ ഗെയ്‌ക്‌വാദിനെയാണ് ബിജെപി സ്ഥാനാർഥിയാക്കിയിരിക്കുന്നത്. ഇതാണ് ഷിൻഡെ പക്ഷത്തെ ചൊടിപ്പിച്ചിരിക്കുന്നത്. ഉല്ലാസ് നഗറിലെ പൊലീസ് സ്റ്റേഷനിൽ വച്ച് ശിവസേന നേതാവ് മഹേഷ് ഗെയ്‌ക്‌വാദിന് നേരെ വെടിയുതിർത്ത കേസിൽ ഗെയ്‌ക്‌വാദ് ഇപ്പോൾ ജയിലിലാണ്. സുലഭ ഗെയ്‌ക്‌വാദിൻ്റെ സ്ഥാനാർത്ഥിത്വത്തെ ആദ്യം മുതൽ തന്നെ സേനാ നേതാക്കൾ എതിർത്തിരുന്നു.
കല്യാൺ ഈസ്റ്റ് അസംബ്ലി സീറ്റിൽ നിന്ന് മഹായുതി നേതാക്കൾ മറ്റൊരു സ്ഥാനാർത്ഥിയെ നിർത്തണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച പ്രതീകാത്മക പ്രതിഷേധവും നടത്തിയത് സഖ്യത്തിലെ വിള്ളൽ പ്രകടമാക്കി. കല്യാൺ ഈസ്റ്റ് അസംബ്ലി സീറ്റ് ശിവസേനയുടെ കോട്ടയാണെന്നും, ഇവിടെ നിന്ന് ശിവസേനയുടെ സ്ഥാനാർത്ഥികളെ മാത്രമേ മത്സരിപ്പിക്കാവൂവെന്നാണ് ഷിൻഡെ സേനയുടെ വാദം.
ശിവസേനാ മേധാവിയും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ശക്തികേന്ദ്രവുമായ താനെയിൽ സഞ്ജയ് കേൽക്കറെ മത്സരിപ്പിക്കാനുള്ള കാവി പാർട്ടിയുടെ തീരുമാനത്തിലും ശിവസേന പ്രവർത്തകർ തൃപ്തരല്ല. ഇത് കൂടാതെ നവി മുംബൈയിലെ ഐരോളിയിൽ നിന്ന് ഗണേഷ് നായിക്കിൻ്റെയും മുർബാദ് മണ്ഡലത്തിൽ നിന്ന് കിഷൻ കാത്തോറിൻ്റെയും സ്ഥാനാർത്ഥിത്വത്തെയും സേന എതിർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here