‘വർമൻ എന്ന വില്ലൻ അതിമനോഹരം’, വിനായകൻ്റെ വില്ലനിസം എല്ലാ മലയാള താരങ്ങൾക്കും ഉള്ളൊരു പ്രത്യേകത, പുകഴ്ത്തി ശിവരാജ് കുമാർ

ജയിലർ സിനിമയിലെ വിനായകന്റെ വില്ലൻ വേഷം അതിമനോഹരമെന്ന് ശിവരാജ് കുമാർ. വർമൻ എന്ന വില്ലനായി തിളങ്ങുമ്പോഴും ഹാസ്യത്തിനും പ്രധാന്യമുള്ള നിരവധി എക്സ്പ്രഷൻ വിനായകൻ നൽകിയതെന്നും, ഇത് എല്ലാ മലയാള താരങ്ങൾക്കും ഉള്ളൊരു പ്രത്യേകതയാണെന്നും ഗോസ്റ്റ് എന്ന ചിത്രത്തിന്റെ പ്രമോഷനിടെ ശിവരാജ് കുമാർ വ്യക്തമാക്കി.

ALSO READ: വിജയ്ക്ക് ബിഎംഡബ്ല്യു കൊടുക്കുമോ? നിർമാതാവിൻ്റെ മറുപടി കേട്ട് ഞെട്ടി ദളപതി ആരാധകർ

‘വിനായകൻ ജയിലറിൽ ​ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. വർമൻ എന്ന വില്ലനായി തിളങ്ങുമ്പോഴും ഹാസ്യത്തിനും പ്രധാന്യമുള്ള നിരവധി എക്സ്പ്രഷൻ വിനായകൻ നൽകിയത്. അതിമനോഹരം ആയിരുന്നു അത്. എല്ലാ മലയാള താരങ്ങൾക്കും ഉള്ളൊരു പ്രത്യേകതയാണ് അത്. കഥാപാത്രങ്ങൾക്ക് അനുസരിച്ചുള്ള ഭാവപ്രകടനങ്ങൾ സ്ക്രീനിൽ എത്തിക്കുന്നതിൽ മലയാള താരങ്ങൾ അ​ഗ്ര​ഗണ്യരാണ്. അതാണ് വിനായകനിൽ കണ്ടത്’, ശിവരാജ് കുമാർ പറഞ്ഞു.

ALSO READ: ബാബു ആന്റണിയോട് ലോകേഷ് ചെയ്‌തത്‌ ശരിയോ? ഇങ്ങനെ ഒരു മൂലക്ക് നിർത്താനാണോ വിളിച്ചോണ്ട് പോയത്: വിമർശിച്ച് സോഷ്യൽ മീഡിയ

അതേസമയം, ​ഗോസ്റ്റ് എന്ന ചിത്രമാണ് ശിവരാജ് കുമാറിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. ജയറാമും പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഓക്ടോബർ 19ന് ലിയോയ്ക്ക് ഒപ്പം ആണ് റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration