‘മലയാളത്തിൽ ഞാനുണ്ടാകും’, അദ്ദേഹത്തെ എനിക്ക് ഒരുപാട് ഇഷ്ടമായത് കൊണ്ട് ഒടുവിൽ അത് സംഭവിക്കുകയാണ്: വാർത്തകൾ സത്യമെന്ന് ശിവ രാജ്‍കുമാര്‍

മലയാള സിനിമയിലേക്ക് താൻ എത്തുമെന്ന സൂചനകൾ സ്ഥിരീകരിച്ച് കന്നഡ താരം ശിവ രാജ്‌കുമാർ. പ്രചരിച്ചുകൊണ്ടിരിക്കുന്ന വാർത്തകൾ സത്യമാണെന്നും, ഒടുവിൽ അത് സംഭവിക്കുകയാണെന്നും വിമാനത്താവളത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ ശിവ രാജ്‌കുമാർ പറഞ്ഞു.

ALSO READ: സോളോ ട്രിപ്പിന് പോയ പെൺകുട്ടിയുടെ തലയിൽ കലം കുടുങ്ങുന്നു, വിജനമായ പ്രദേശം, അടുത്താരുമില്ല, ദിവസങ്ങൾ കടന്നു പോകുന്നു: വീഡിയോ പുറത്ത്

നെല്‍സണ്‍ സംവിധാനം ചെയ്ത് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് പ്രധാന വേഷത്തില്‍ എത്തിയ ജെയിലര്‍ എന്ന ചിത്രത്തില്‍ മാസ് കഥാപാത്രം അവതരിപ്പിച്ചാണ് ശിവരാജ് കുമാര്‍ മലയാളികളുടെ മനസ് കീ‍ഴടക്കിയത്. ചിത്രത്തിലെ ക്ലൈമാക്സ് രംഗത്തിലെ നില്‍പ്പും നടത്തവും നോട്ടവുമെല്ലാം സിനിമ പ്രേമികളുടെ മനസിനെ കീ‍ഴടക്കി ക‍ഴിഞ്ഞു. മോഹന്‍ലാലിനും ശിവരാജ് കുമാറിനും തുല്യ പ്രാധാന്യമുള്ള കാമിയോ റോളാണ് ചിത്രത്തിലുണ്ടായിരുന്നത്.

ALSO READ: ജയിലറിൻ്റെ പ്രദർശനം നിർത്തിവെക്കണം, ചിത്രത്തിൻ്റെ യു/എ സര്‍ട്ടിഫിക്കേറ്റ് റദ്ദാക്കണം: ഹൈക്കോടതിയിൽ ഹർജി

ഇവരുടെ ക്യാരക്ടറുകള്‍ വെച്ച് മു‍ഴുനീള ചിത്രം ആഗ്രഹിക്കാത്ത സിനിമ പ്രേമികള്‍ കുറവായാരിക്കും. എന്നാലിപ്പോള്‍ ആരാധകരെ ത്രില്ലടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. നടന്‍ പൃഥ്വീരാജിന്‍റെ ചിത്രത്തിലൂടെ ശിവരാജ് കുമാര്‍ മലയാളത്തില്‍ അരങ്ങേറുന്നുവെന്ന വിവരമാണ് ശിവ രാജ്‌കുമാർ സ്ഥിരീകരിച്ചിരിക്കുന്നത്. തനിക്ക് പൃഥ്വിരാജിന് വളരെ ഇഷ്‍ടമാണ്, സിനിമയുടെ പേര് അറിയില്ല, എന്നാല്‍ അത് സംഭവിക്കുകയാണ് എന്നാണ് ശിവ രാജ്‍കുമാര്‍ വ്യക്തമാക്കിയത്.

ALSO READ: എൻ്റെ സിനിമകൾ ഞാൻ വീണ്ടും കാണില്ല, പക്ഷെ വാപ്പിച്ചി എൺപതുകളിലെ സിനിമകൾ വരെ ഇരുന്ന് കാണും, എനിക്കും അങ്ങനെയാകണം: ദുൽഖർ സൽമാൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News