തമിഴ് മലയാളം സൗഹൃദം തകർക്കരുത്, ടൊവിനോ ചിത്രത്തിന്റെ പേര് മാറ്റണമെന്ന് കാണിച്ച് അമ്മയ്ക്ക് കത്ത്

ടൊവിനോ തോമസിന്റെ പുതിയ ചിത്രമായ നടികർ തിലകത്തിന്റെ പേര് മാറ്റണമെന്ന നിർദേശവുമായി നടികര്‍ തിലകം ശിവാജി ഗണേശന്റെ ആരാധക സംഘടന രംഗത്ത്. ‘അമ്മ സംഘടനയ്ക്ക് കത്തയച്ചുകൊണ്ടാണ് ടൊവിനോ ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. തമിഴ് മലയാള സിനിമകൾ തമ്മിലുള്ള സൗഹൃദത്തെ ഇത് ബാധിക്കുമെന്നും, നടികര്‍ തിലകം എന്നത് ഒരു പേര് മാത്രമല്ല, ജീവശ്വാസമാണെന്നും സംഘടന അയച്ച കത്തില്‍ പറയുന്നു.

ALSO READ: ആദിമകാലത്തേക്ക് തിരിച്ചു പോകാൻ പാചകം മൺചട്ടിയിലാക്കി, എൻ്റെ ജാതകത്തിലെ ആ കാര്യങ്ങൾ സത്യമായി: ലെനയുടെ വെളിപ്പെടുത്തലും വിവാദങ്ങളും

കത്തിന്റെ പൂർണ്ണരൂപം

നടികര്‍ തിലകം എന്ന പേര് ഒരു മലയാള സിനിമക്ക് നല്‍കുന്നത് തമിഴ്‌നാട്ടിലുള്ള ശിവാജി ഗണേശന്‍ ആരാധകര്‍ക്കും തമിഴ് സിനിമയെ സ്‌നേഹിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാവര്‍ക്കും ഏറെ വേദന ജനിപ്പിക്കുന്നതാണ്. അദ്ദേഹത്തിന്റെ പേര് ഒരു കോമഡി സിനിമക്ക് നല്‍കുന്നതിലൂടെ ഞങ്ങള്‍ ഹൃദയംകൊണ്ട് ആരാധിക്കുന്ന ആ നടന്റെ പേരിനെ മനഃപൂര്‍വം അവഹേളിക്കുന്നതാണ്. ഒത്തൊരുമയോടെ പോകുന്ന തമിഴ്, മലയാളം സിനിമ മേഖലകളുടെ ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ തന്നെ നടികര്‍ തിലകം എന്ന പേര് ഉപയോഗിക്കുവാന്‍ അനുവദിക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News