മറാഠ ചക്രവർത്തി ഛത്രപതി ശിവാജിയുടെ ആയുധമായിരുന്ന ‘പുലിനഖം’ യുകെയിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിക്കാൻ നടപടികൾ ഊർജിതമാക്കി മഹാരാഷ്ട്ര സർക്കാർ. ലണ്ടനിലെ വിക്ടോറിയ മ്യൂസിയത്തിലുള്ള ആയുധം വീണ്ടെടുക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവയ്ക്കാൻ സാംസ്കാരിക വകുപ്പു മന്ത്രി സുധീൻ മുൻഗൻ തിവാർ യുകെയിലേക്കു പുറപ്പെട്ടു.ഛത്രപതി ശിവജിയുടെ കിരീടധാരണത്തിന്റെ 350-ാം വാർഷികത്തോടനുബന്ധിച്ചാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.
17–ാം നൂറ്റാണ്ടിൽ ബിജാപുർ ആദിൽ ഷാഹി സാമ്രാജ്യത്തിലെ ജനറൽ അഫ്സൽ ഖാനെ വധിക്കാൻ ശിവാജി ഉപയോഗിച്ച ആയുധമാണിത്. ഇവിടെ എത്തിച്ച ശേഷം ദക്ഷിണ മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് മ്യൂസിയത്തിലാണ് ഇത് സൂക്ഷിക്കുക. സത്താറ ജില്ലയിലെ പ്രതാപ്ഗഢ് കോട്ടയുടെ ചുവട്ടിൽ വച്ചാണ് ഛത്രപതി ശിവജി ബീജാപൂർ സുൽത്താനായിരുന്ന അഫ്സൽ ഖാനെ വധിച്ചത്. ശിവജിയെ പുറകിലൂടെ കുത്തിയ അഫ്സൽ ഖാനെ പുലിനഖം ഉപയോഗിച്ച് ശിവജി വധിക്കുകയായിരുന്നുവെന്നാണ് ചരിത്രകാരന്മാർ പറയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here