ശിവാജി പ്രതിമ വിവാദം; മോദി മാപ്പ് പറഞ്ഞിട്ടും രക്ഷയില്ല, നിര്‍മാണത്തിലെ പിഴവ് ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രിയും രംഗത്ത്

Narendra Modi

മോദിയുടെ മാപ്പിലും കെട്ടടങ്ങാതെ മഹാരാഷ്ട്രയിലെ ശിവാജി പ്രതിമ വിവാദം. ഇപ്പോഴിതാ പ്രതിമ തകര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും രംഗത്ത്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എന്‍ ഡി എ സര്‍ക്കാരിനെതിരെ ജനവികാരം ആളിക്കത്തുന്നതിനിടെയാണ് പ്രതിമ നിര്‍മാണത്തിലെ പിഴവ് ചൂണ്ടിക്കാട്ടി നിതിന്‍ ഗഡ്കരി രംഗത്തെത്തിയത്.

സിന്ധുദുര്‍ഗില്‍ ഛത്രപതി ശിവാജിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് എട്ടു മാസത്തിനിടെ തകര്‍ന്നു വീണ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയും, ഉപമുഖ്യമന്ത്രി അജിത് പവാറും മാറി മാറി മാപ്പ് പറഞ്ഞെങ്കിലും വിവാദം കെട്ടടങ്ങിയില്ല.

സംഭവം രാഷ്ട്രീയ ആയുധമാക്കിയാണ് കഴിഞ്ഞ ദിവസം ഇന്ത്യ മുന്നണി മുംബൈയില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചത്. ഇപ്പോഴിതാ പ്രതിമ നിര്‍മ്മാണത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി രംഗത്തെത്തിയിരിക്കുന്നത്.

Also Read : ഡോക്ടറുടെ കൊലപാതകം; പ്രതിഷേധം അവസാനിപ്പിച്ച് ജോലിയില്‍ പ്രവേശിക്കണമെന്ന് ഐഎംഎ, നീതി ലഭിക്കുന്നത് വരെ സമരം തുടരുമെന്ന് ഡോക്ടര്‍മാര്‍

പ്രതിമ നിര്‍മിക്കാന്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ചുന്നെങ്കില്‍ തകര്‍ന്നുവീഴില്ലായിരുന്നെന്നാണ് ഗഡ്കരിയുടെ വാദം. കടലോര മേഖലകളില്‍ തുരുമ്പ് പിടിക്കാത്ത അസംസ്‌കൃതവസ്തുക്കള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിക്കൊണ്ടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

സംഭവത്തിന്റെ ഉത്തരവാദിത്വം നാവികസേനയുടെ തലയില്‍ പഴിചാരി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തിയിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് പ്രതിമയുടെ നിര്‍മാണവും സ്ഥാപനവും നടന്നതെന്ന് നാവികസേന വ്യക്തമാക്കിയതും തിരിച്ചടിയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News