ശിവാജി പ്രതിമ തകര്‍ന്ന സംഭവം; ഓരോ മഹാരാഷ്ട്രക്കാരനോടും മോദി മാപ്പ് പറയണം: രാഹുല്‍ ഗാന്ധി

ശിവാജി പ്രതിമ തകര്‍ന്ന സംഭവത്തില്‍ ഓരോ മഹാരാഷ്ട്രക്കാരനോടും മോദി മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്താകമാനം ബിജെപി വെറുപ്പും വിദ്വേഷവും പടര്‍ത്തുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. മഹാരാഷ്ട്രയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് മോദി സര്‍ക്കാരിനെതിരെ രാഹുല്‍ ആഞ്ഞടിച്ചത്.

ALSO READ:കണ്‍സ്യൂമര്‍ഫെഡ് സഹകരണ വിപണിക്ക് തുടക്കമായി

കൂടാതെ, നോട്ട് നിരോധനത്തിലും കര്‍ഷകവിരുദ്ധ നയങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പുപറയണമെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ശിവാജി പ്രതിമ നിര്‍മിക്കാനുള്ള കരാര്‍ ഒരു യോഗ്യതയും ഇല്ലാത്ത ആര്‍.എസ്.എസുകാരനാണ് നല്‍കിയതെന്ന് രാഹുല്‍ ആരോപിച്ചു. രാജ്യത്താകമാനം ബിജെപി വെറുപ്പും വിദ്വേഷവും പടര്‍ത്തുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

ALSO READ:അമ്മയുടെ പരാതി സ്വീകരിച്ചില്ല; കർണാടകയിൽ തഹസീൽദാറുടെ കാറിന് തീയിട്ട് യുവാവ്

അദാനിക്കും അംബാനിക്കും വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. അതേസമയം, ജാതിഘടന അതേപടി തുടരുക, ഭരണഘടന മാറ്റുക, തിരഞ്ഞെടുപ്പ് കമ്മീഷന്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നിയമസംവിധാനം, ബ്യൂറോക്രസി എന്നിവയുടെ കടിഞ്ഞാണ്‍ കൈയിലെടുക്കുക തുടങ്ങിയ അജന്‍ഡകളാണ് ബി.ജെ.പി.ക്കുള്ളതെന്ന് രാഹുല്‍ വിമര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News