മഹാരാഷ്ട്രയില്‍ ശിവാജി പ്രതിമ തകര്‍ന്ന സംഭവം; പ്രതിമയുടെ ശില്‍പി അറസ്റ്റില്‍

മഹാരാഷ്ട്രയിലെ രാജ്കോട്ട് കോട്ടയില്‍ തകര്‍ന്ന ശിവാജി പ്രതിമയുടെ ശില്‍പി അറസ്റ്റില്‍. രാജ്കോട്ട് കോട്ടയില്‍ അടുത്തിടെ തകര്‍ന്ന പ്രതിമയുടെ ശില്‍പി ജയദീപ് ആപ്തെയെ താനെ ജില്ലയില്‍ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 8 മാസം മുമ്പ് അനാച്ഛാദനം ചെയ്ത ഛത്രപതി ശിവജി മഹാരാജ് പ്രതിമ തകര്‍ന്നതിന് പിന്നിലെയുണ്ടായ വിവാദങ്ങള്‍ക്കൊടുവിലാണ് ശില്‍പിയും കരാറുകാരനുമായ ജയദീപ് ആപ്തെയും അറസ്റ്റിലാകുന്നത്.

ALSO READ:ഇരുപത് വർഷങ്ങൾക്ക് ശേഷം മെസ്സിയും, റൊണാൾഡോയും ഇല്ലാത്ത ഒരു ബാലൻ ഡി ഓർ പട്ടിക

ആപ്തെ (24) നിര്‍മ്മിച്ച പ്രതിമ ഉദ്ഘാടനം ചെയ്ത് 8 മാസത്തിന് ശേഷം ഓഗസ്റ്റ് 26 ന് തകര്‍ന്നത് മുതല്‍ സിന്ധുദുര്‍ഗ് പൊലീസ് കേസെടുത്ത് തെരച്ചില്‍ നടത്തുകയായിരുന്നു. ഇയാളെ കണ്ടെത്താന്‍ ഏഴു സംഘങ്ങളെ പൊലീസ് രൂപീകരിച്ചിരുന്നു. സംഭവത്തിന് ശേഷം മാല്‍വന്‍ പൊലീസ് ആപ്തെയ്ക്കും സ്ട്രക്ചറല്‍ കണ്‍സള്‍ട്ടന്റ് ചേതന്‍ പാട്ടീലിനും എതിരെ അശ്രദ്ധയ്ക്കും മറ്റ് കുറ്റങ്ങള്‍ക്കും കേസെടുത്തു. കഴിഞ്ഞയാഴ്ച കോലാപൂരില്‍ നിന്നാണ് പാട്ടീലിനെ അറസ്റ്റ് ചെയ്തത്.

ALSO READ:സംഘപരിവാർ കൊലപ്പെടുത്തിയ ​ഗൗരി ലങ്കേഷിന്റെ ഓർമകൾക്ക് ഏഴാണ്ട്

പ്രതിമ തകര്‍ന്നത് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ സംഘര്‍ഷത്തിന് കാരണമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി അജിത് പവാര്‍ എന്നിവര്‍ സംഭവത്തില്‍ ക്ഷമാപണം നടത്തിയെങ്കിലും പ്രതിമ തകര്‍ന്നത് ഇന്ത്യ മുന്നണി രാഷ്ട്രീയ ആയുധമാക്കുകയായിരുന്നു. അതിനിടെ, സ്ഥലം പരിശോധിക്കാന്‍ അഞ്ചംഗ സാങ്കേതിക സമിതി മാല്‍വന്‍ കോട്ട സന്ദര്‍ശിച്ചു. പ്രതിമയ്ക്കും അതിന്റെ പ്ലാറ്റ്ഫോമിനും ഉപയോഗിച്ച വസ്തുക്കളുടെ സാമ്പിളുകള്‍ വിശകലനത്തിനായി ഫോറന്‍സിക് ലാബിലേക്ക് പൊലീസ് അയച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News