ബിജെപി നേതാവ് മുഖത്ത് മൂത്രമൊഴിച്ച ആദിവാസി യുവാവിന്റെ കാല്‍ കഴുകി ശിവരാജ് സിംഗ് ചൗഹാന്‍

ബിജെപി നേതാവ് മുഖത്ത് മൂത്രമൊഴിച്ച ആദിവാസി യുവാവിന്റെ കാല്‍ കഴുകി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ഭോപ്പാലിലെ വസതിയില്‍ വച്ചാണ് അധിക്ഷേപത്തിനിരയായ ദശരഥ് റാവത്ത് എന്ന യുവാവിന്റെ കാല്‍ ശിവരാജ് സിംഗ് ചൗഹാന്‍ കഴുകിയത്. വീഡിയോ കണ്ട് വേദനിച്ചെന്ന് പറഞ്ഞ ശിവരാജ് സിംഗ് ചൗഹാന്‍ സംഭവത്തില്‍ മാപ്പ് പറയുകയും ചെയ്തു.

Also Read- മറുനാടന്‍ മലയാളിക്ക് കോണ്‍ഗ്രസ് സംരക്ഷണമൊരുക്കുമെന്ന് കെ സുധാകരന്‍

ശിവരാജ് സിംഗ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ശിവരാജ് സിംഗ് ചൗഹാന്‍ റാവത്തിനെ ഔദ്യോഗിക വസതിയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതും കസേരയില്‍ ഇരുത്തുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് നിലത്ത് ചെറിയൊരു സ്റ്റൂളില്‍ ഇരുന്നുകൊണ്ട് അദ്ദേഹം യുവാവിന്റെ കാല്‍ കഴുകുന്നതും വീഡിയോയിലുണ്ട്. റാവത്ത് ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് മുഖ്യമന്ത്രിയുടെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു. ഇരുപാദങ്ങളും കഴുകിയ ശേഷം വലിയൊരു ഹാരം റാവത്തിന്റെ കഴുത്തിലിട്ട ശേഷം ഷാള്‍ അണിയിച്ച് ആദരിക്കുകയും ചെയ്തു.

Also Read- എ ഐ ക്യാമറയെ വെട്ടിക്കാന്‍ ബുള്ളറ്റിന്റെ നമ്പര്‍ പ്ലേറ്റ് മറച്ച യുവാവ് ചെന്നുപെട്ടത് എംവിഡിയുടെ മുന്നില്‍; 15,250 രൂപ പിഴ ചുമത്തി

സിധിയിലെ കുബ്രിയില്‍ ആദിവാസി യുവാവിന്റെ മുഖത്ത് ബി.ജെ.പി നേതാവായ പര്‍വേശ് ശുക്ല മൂത്രമൊഴിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. ആറു മാസം മുന്‍പാണ് സംഭവം നടന്നത്. സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. ഇതിന് പിന്നാലെ പര്‍വേശ് ശുക്ലയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News