മാധ്യമങ്ങൾക്കെതിരെ ഷിയാസ് കരീം

ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് ഷിയാസ് കരീം. കഴിഞ്ഞ ദിവസം ഒരു യുവതിയുടെ പരാതിയിൽ ഷിയാസിനെതിരെ പീഡന കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാലിപ്പോൾ ഇത് റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളുടെ നേരെ അശ്ലീല പ്രയോഗം നടത്തിയിരിക്കുകയാണ് ഷിയാസ്.

ALSO READ: അരിക്കൊമ്പൻ ജനവാസ മേഖലയിൽ, വാഴകൃഷി നശിപ്പിച്ചു: തമി‍ഴ്നാട് വനം വകുപ്പ് മല കയറും

മാധ്യങ്ങൾ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് മാധ്യമങ്ങൾക്കെതിരെ അശ്ലീല പ്രയോഗവുമായി ഷിയാസ് രംഗത്ത് വന്നത്. എന്നാൽ താൻ ഇപ്പോൾ ദുബായിലാണെന്നും ജയിലിലല്ലെന്നും വൈകാതെ തന്നെ നാട്ടിൽ തിരിച്ചെത്തുമെന്നും ഷിയാസ് സോഷ്യൽ മീഡിയയിലൂടെ പറഞ്ഞിരുന്നു .കൂടാതെ താൻ വന്നതിനുശേഷം എല്ലാവരെയും നേരിൽ കാണാമെന്നും ഷിയാസ് പറഞ്ഞു.

ALSO READ: വീട് വാടകയ്ക്കെടുത്ത് അനാശാസ്യം നടത്തിയ ആറംഗസംഘം പിടിയിൽ

എറണാകുളത്തെ ജിമ്മിൽ വർഷങ്ങളായി ട്രെയിനറായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായും 11 ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുതെന്നുമാണ് ഷിയാസിനെതിരെ ഉയർന്ന പരാതി . സംഭവത്തിൽ ചന്തേര പോലീസ് ഷിയാസിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വർഷങ്ങളായി എറണാകുളത്തെ ജിമ്മിൽ ട്രെയിനറായ യുവതിയും ഷിയാസും തമ്മിൽ അടുപ്പത്തിലാകുകയായിരുന്നു. പിന്നീട് വിവാഹ വാഗ്ദാനം നടത്തി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചതായും 11 ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News