ഓക്കെയാണെങ്കില്‍ മാത്രം കല്യാണത്തെ പറ്റി ചിന്തിച്ചാല്‍മതിയെന്ന് ഞാന്‍ പറഞ്ഞു; പക്ഷേ അവള്‍ എനിക്കൊപ്പം കട്ടയ്ക്ക് നിന്നു: ഷിയാസ് കരീം

തന്റെ വിഷമഘട്ടങ്ങളില്‍ തനിക്കൊപ്പം നിന്നത് തന്റെ സുഹൃത്തുക്കള്‍ മാത്രമായിരിന്നവെന്ന് ഷിയാസ് കരീം. മരണം വരെ നമ്മള്‍ കൂടെ ഉണ്ടാകും എന്നാണ് സുഹൃത്തുക്കള്‍ തന്നോട് പറഞ്ഞതെന്നും അങ്ങനെ വിരലില്‍ എണ്ണാവുന്ന സുഹൃത്തുക്കള്‍ മാത്രമെ ഉള്ളൂ ജീവിതത്തിലെന്നും ഷിയാസ് പറഞ്ഞു.

Also Read : ദീപാവലി; റെക്കോര്‍ഡ് മദ്യവില്‍പ്പനയുമായി തമി‍‍ഴ്‌നാട്; വിറ്റത് 467.69 കോടി രൂപയുടെ മദ്യം

തന്റെ ഭാവി വധുവായ രെഹന തന്നെ വിട്ടുപോകുമെന്നാണ് കരുതിയതെന്നും എന്നാല്‍ അവര്‍ കട്ടയ്ക്ക് തനിക്കൊപ്പം നിന്നെന്നും ഷിയാസ് ഒരു സ്വകാര്യ യൂട്യൂബ് ചാനലിനോട് പറഞ്ഞു.

ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഞാന്‍ ദുബൈയില്‍ ആണ്. കല്യാണം കഴിക്കാന്‍ പോകുന്ന കുട്ടി എന്നെ വിട്ടുപോകുമോ എന്നൊക്കെ തോന്നി. ഞാന്‍ പാനിക് ആയെന്ന് തന്നെ പറയാം. അപ്പോഴാണ് സുഹൃത്തുക്കള്‍ വിളിക്കുന്നത്. അവര് എന്റെ റൂമില്‍ വന്നു ഒത്തിരി സംസാരിച്ചു. എന്റെ എല്ലാ കാര്യങ്ങളും പറയുകയും ചെയ്തു. നീ ടെന്‍ഷന്‍ അടിക്കേണ്ട, നിന്റെ മരണം വരെ നമ്മള്‍ കൂടെ ഉണ്ടാകും എന്ന് പറഞ്ഞു. ആ ബലം എനിക്ക് ഭയങ്കരം ആയിരുന്നു. കാരണം അങ്ങനെ വിരലില്‍ എണ്ണാവുന്ന സുഹൃത്തുക്കള്‍ മാത്രമെ ഉള്ളൂ ജീവിതത്തില്‍.

Also Read : കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ പെണ്‍കുട്ടിയെ കയറിപ്പിടിച്ചു; പെരുമ്പാവൂരില്‍ 77കാരന്‍ അറസ്റ്റില്‍

കേസ് വിവരം കേട്ട് ഉമ്മ ഭയങ്കര സങ്കടത്തിലാണ്. അത് എല്ലാ അമ്മമാരും അങ്ങനെയാണ്. സ്വന്തം മക്കളെ പറ്റി ഇങ്ങനെ ഒക്കെ കേള്‍ക്കുമ്പോള്‍ അവര്‍ക്ക് വിഷമമാണ്. ഞാന്‍ ചെറുപ്പത്തിലാ ഉമ്മാടെ കരച്ചില്‍ കണ്ടത്. അതിന് ശേഷം ഇപ്പോഴാണ്.

രെഹന കാര്യങ്ങളെ എല്ലാം ഭയങ്കര സീരിയസ് ആയി കാണുന്ന പക്വത ഉള്ള ആളാണ്. ഡോക്ടറാണ്. ഒരുപാട് വിവാദങ്ങള്‍ എന്റെ ജീവിതത്തില്‍ വരും, ഓക്കെ ആണെങ്കില്‍ മാത്രം കല്യാണത്തെ പറ്റി ചിന്തിച്ചാമതി എന്ന് പറഞ്ഞതാണ്. ഈ പ്രശ്‌നങ്ങളൊക്കെ വന്നപ്പോഴും വേണമെങ്കില്‍ ഒന്നുകൂടെ ആലോചിക്കാം എന്ന് പറഞ്ഞതാണ്. പക്ഷേ അവള്‍ എനിക്കൊപ്പം കട്ടയ്ക്ക് നിന്നു. മരണം വരെ എന്ത് പ്രശ്‌നം വന്നാലും ഞാന്‍ കൂടെ നില്‍ക്കുമെന്നാണ് അവള്‍ പറഞ്ഞതെന്നും ഷിയാസ് കരീം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News