‘ഞാൻ നിരപരാധി’: ഉയർന്നുവന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് എസ്എച്ച്ഒ വിനോദ്

SHO VINOD

തനിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമെന്ന് പൊന്നാനി മുൻ എസ്എച്ച്ഒ വിനോദ്. ഈ വിഷയത്തിൽ നിയമപരമായി പോരാടുമെന്നും വ്യാജ വാർത്ത നൽകിയ ചാനലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുട്ടിൽ മരംമുറി അന്വേഷണം സമ്മർദത്തിലാക്കാനാണ് ആരോപണം എന്നും അദ്ദേഹം ആരോപിച്ചു.

ALSO READ: നീലപ്പട കേരളത്തിൽ പന്തുതട്ടും: അർജന്റീനൻ ഫുട്ബോൾ പ്രതിനിധികളുമായി ചർച്ച നടത്തി കായിക മന്ത്രി

കള്ളംപറഞ്ഞ് പണം തട്ടുന്ന ആളാണ് പരാതിക്കാരിയെന്നും ഇതിന് മുൻപും സമാനമായ പീഡന ആരോപണങ്ങൾ ഉയർന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.”ഈ പരതി വ്യാജമാണെന്ന് കണ്ടെത്തി സുജിത് ദാസ് റിപ്പോർട്ട് നൽകി. ക്രൈം ബ്രാഞ്ചും അന്വേഷിച്ചു. പല ആളുകൾക്കുമെതിരേ സമാന രീതിയിൽ പീഡന പരാതി നൽകിയിട്ടുണ്ട്. പരാതി വന്നാൽ നമ്മൾ മനുഷ്യരാണ്. വാർത്ത നൽകുമ്പോൾ സത്യമുണ്ടോ എന്നു നോക്കണ്ടേ. ഈ പ്രവണത മോശമാണ്. എനിക്കും കുടുംബവും സുഹൃത്തുക്കളുമുണ്ട്. ഇങ്ങനെ കുടുംബം നശിപ്പിക്കുന്ന പരിപാടിയിൽ നിന്ന് മാധ്യമങ്ങൾ പിന്മാറണം”” -അദ്ദേഹം പറഞ്ഞു. മേലുദ്യോഗസ്ഥരുടെ നിർദ്ദേശം വാങ്ങി കേസുമായി മുന്നോട്ടു പോകുമെന്നും എസ്എച്ച്ഒ വിനോദ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News