ബാബര്‍ അസമിനെ ഒഴിവാക്കി;ഐസിസി പുറത്തിറക്കിയ വീഡിയോക്കെതിരെ വിമർശനവുമായി ഷൊയ്ബ് അക്തര്‍

ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന്‍റെ ഐസിസി പുറത്തിറക്കിയ വീഡിയോക്കെതിരെ വിമർശനവുമായി മുന്‍ പാക് പേസറായ ഷൊയ്ബ് അക്തര്‍. പാക് നായകന്‍ കൂടിയായ ബാബര്‍ അസമിനെ പ്രൊമോ വീഡിയോയില്‍ നിന്നൊഴിവാക്കിയതിനെതിരെയാണ് ഷൊയ്ബ് അക്തര്‍ വിമർശനം ഉയർത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഐസിസി വീഡിയോ പുറത്തിറക്കിയത്.

ALSO READ: തമിഴകത്തിന്റെ നടിപ്പിന്‍ നായകന് 48-ആം ജന്മദിനം

ഷാരൂഖ് ഖാന്‍ ആണ് ലോകകപ്പിന്‍റെ ബ്രാന്‍ഡ് അംബാസഡറായി പ്രൊമോ വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നതും ശബ്ദും നല്‍കിയിരിക്കുന്നതും. പ്രൊമോ വീഡിയോയിൽ ലോകകപ്പിലെ മുന്‍കാല പോരാട്ടങ്ങളും ആരാധകരുടെയും കളിക്കാരുടെയും ആവേശവും സങ്കടവും നിരാശയുമെല്ലാം ഉൾപെടുത്തിയിട്ടുണ്ട്. 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ധോണിയുടെ സിക്സും രവി ശാസ്ത്രിയുടെ പ്രശസ്തമായ കമന്‍ററിയും കാണിച്ചുകൊണ്ടാണ് അവസാനിക്കുന്നത്. വിരാട് കോലി, ധോണി, യുവരാജ്, സച്ചിന്‍ തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും പാക്കിസ്ഥാന്‍ താരങ്ങളില്‍ വഹാബ് റിയാസും ഷഹീന്‍ ഷാ അഫ്രീദിയും പ്രൊമോ വീഡിയോയില്‍ ഉണ്ട്. അതേസമയം പാക്കിസ്ഥാന്‍റെയും ബാബര്‍ അസമിന്‍റെയും മതിയായ സാന്നിധ്യമില്ലാതെ എങ്ങനെയാണ് ലോകകപ്പ് പ്രൊമോ പൂര്‍ണമാണെന്ന് പറയാന്‍ കഴിയുക എന്നാണ് അക്തർ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ALSO READ: ‘പാപ്പു എന്റെ മകളാണെന്നുള്ള ഒറ്റ ബന്ധമേ അമൃതയുമായുള്ളൂ, ബാക്കിയെല്ലാം അവരവരുടെ കാര്യങ്ങള്‍’: ബാല

പാക്കിസ്ഥാന്‍റെയും ബാബര്‍ അസമിന്‍റെയും മതിയായ സാന്നിധ്യമില്ലാതെ എങ്ങനെയാണ് ലോകകപ്പ് പ്രൊമോ പൂര്‍ണമാണെന്ന് പറയാന്‍ കഴിയുക എന്ന് ട്വീറ്റ് ചെയ്ത അക്തര്‍ ബാബറിനെ അങ്ങനെ കരുതുന്നവര്‍ സ്വയം പരിഹാസ്യരാകുകയാണെന്നും നിങ്ങള്‍ കുറച്ചു കൂടി വളരണമെന്നും ട്വിറ്റ് ചെയ്തു.

ALSO READ: കൈരളി ടി വി ഡോക്ടേഴ്‌സ് അവാര്‍ഡ് വിതരണം ഇന്ന്

ഒക്ടോബര്‍ എട്ടിന് ഓസ്ട്രേലിയക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒക്ടോബര്‍ അഞ്ചിന് കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ന്യൂസിലന്‍ഡും ഇംഗ്ലണ്ടും തമ്മിലുള്ള പോരാട്ടത്തോടെയാണ് ഏകദിന ലോകകപ്പിന് തുടക്കമാകുക. ഒക്ടോബര്‍ 15ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News