ക്രിക്കറ്റ് താരം ശുഐബ് മാലിക് വീണ്ടും വിവാഹിതനായി; വിവാഹം സാനിയ മിർസയുമായുള്ള വേർപിരിയൽ അഭ്യൂഹങ്ങൾക്കിടെ

മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക് വീണ്ടും വിവാഹിതനായി. പാക് ടെലിവിഷൻ താരം സന ജാവേദാണ് വധു. വിവാഹ ചിത്രം പങ്കുവെച്ചുകൊണ്ട് ശുഐബ് തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. മുൻ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുമായുള്ള വേർപിരിയൽ അഭ്യൂഹങ്ങൾക്കിടയിലാണ് ശുഐബ് മാലികിന്റെ വിവാഹം.

ALSO READ: വടകരയിൽ മയക്ക് മരുന്ന് ലഹരിയിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ; ഒരാൾക്ക് ഗുരുതര പരിക്ക്

അതേസമയം സാനിയയും ശുഐബ് മാലികും വേർപിരിഞ്ഞു എന്ന തരത്തിലുള്ള വാർത്തകൾ പുറത്ത് വന്നിരുന്നെങ്കിലും ഇവർ സ്ഥിരീകരിച്ചിരുന്നില്ല. 2010 ലായിരുന്നു ഇരുവരുടെയും വിവാഹം. ഇതിൽ ഒരു മകനുമുണ്ട്. പിന്നീടും സാനിയ കളിക്കളത്തിൽ സജീവയായിരുന്നു. കഴിഞ്ഞ വർഷമാണ് സാനിയ ടെന്നീസിൽ നിന്ന് വിരമിച്ചത്. കഴിഞ്ഞ ദിവസം സാനിയ പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. “വിവാഹം ബുദ്ധിമുട്ടേറിയ ഒന്നാണ്. വേർപിരിയല്‍ കഠിനവും. അമിതവണ്ണം ബുദ്ധിമുട്ടേറിയ ഒന്നാണ്. ഫിറ്റായിരിക്കുക എന്നത് കഠിനവും. ആശയവിനിമയം ബുദ്ധിമുട്ടേറിയ ഒന്നാണ്, ആശയവിനിമയം ഇല്ലാതിരിക്കുക എന്നത് കഠിനവും. ജീവിതം ഒരിക്കലും എളുപ്പമുള്ള ഒന്നല്ല, എപ്പോഴും കഠിനമായിരിക്കും. വിവേകത്തോടെ വേണം തെരഞ്ഞെടുപ്പ് നടത്താന്‍,” – ഇങ്ങനെയായിരുന്നു സാനിയ കുറിച്ചത്.

ALSO READ: കരിയറിലെ ആദ്യ ചരിത്ര നേട്ടം സ്വന്തമാക്കി ജയറാം, മമ്മൂട്ടിയുടെ കൈപിടിച്ചെത്തിയത് വെറുതെയല്ലെന്ന് ആരാധകർ

ശുഐബ് മാലിക്കും സന ജാവേദും ഡേറ്റിംഗിലാണെന്ന തരത്തിലുള്ള വാർത്തകൾ നേരത്തെതന്നെ പ്രചരിച്ചിരുന്നു. ഇതിനിടയിലാണ് വിവാഹ വാർത്ത പുറത്ത് വന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News