ട്വന്‍റി 20 ക്രിക്കറ്റില്‍ 13,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ താരം എന്ന നേട്ടം സ്വന്തമാക്കി ഷൊയ്ബ് മാലിക്. വിവാഹ വാർത്തകൾ സജീവമായ സാഹചര്യത്തിൽ കൂടിയാണ് താരത്തിന്റെ പുതിയ റെക്കോർഡ്. ധാക്കയില്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ഫോര്‍ച്യൂണ്‍ ബാരിഷാല്‍ ടീമിനായി കളിക്കവെയാണ് ഷൊയ്ബ് മാലിക് ഈ റെക്കോര്‍ഡിട്ടത്. റാങ്‌പുര്‍ റൈഡേഴ്‌സിനെതിരെ ഫോര്‍ച്യൂണ്‍ വിജയിച്ചപ്പോള്‍ 18 പന്തില്‍ രണ്ട് ബൗണ്ടറികളോടെ 17* റണ്‍സുമായി മാലിക് പുറത്താവാതെ നിന്നു.
ALSO READ: പാലക്കാട് കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്‍ദാര്‍ വിജിലന്‍സ് പിടിയില്‍
റണ്‍വേട്ടയിലെ ആദ്യ പട്ടികയിൽ ഉള്ളത് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലാണ്. ടി20 ക്രിക്കറ്റില്‍ 463 മത്സരങ്ങളില്‍ 14,562 റണ്‍സാണ് ക്രിസ് ഗെയ്‌ലിന്. രാജ്യാന്തര ട്വന്‍റി 20യിലെയും വിവിധ ഫ്രാഞ്ചൈസി ലീഗുകളിലെയും ആകെ റണ്‍ സമ്പാദ്യമാണിത്.
525 കളികളില്‍ 13,000 റണ്‍സ് പൂര്‍ത്തിയാക്കിയ ഷൊയ്ബ് മാലിക് രണ്ടാം സ്ഥാനത്ത് ആണ് പട്ടികയിൽ. ടി20 ക്രിക്കറ്റില്‍ 463 മത്സരങ്ങളില്‍ 14,562 റണ്‍സുമായി വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലാണ് മുന്നില്‍ 641 മത്സരങ്ങളില്‍ 12,454 റണ്‍സുള്ള വിന്‍ഡീസ് താരം കീറോണ്‍ പൊള്ളാര്‍ഡാണ് പട്ടികയില്‍ മൂന്നാമന്‍.
രാജ്യാന്തര ടി20യിലും ഐപിഎല്ലിലും ഏറ്റവും കൂടുതല്‍ റണ്‍സുള്ള വിരാട് കോലി നാലാം സ്ഥാനത്ത് ആണ്. ടെസ്റ്റിലും ഏകദിനത്തിലും മാലിക് വിരമിച്ചിരുന്നു.എന്നാൽ ട്വന്‍റി 20 ക്രിക്കറ്റില്‍ ഇപ്പോഴും ഫ്രാഞ്ചൈസി ലീഗുകള്‍ കളിച്ചുവരികയാണ് മാലിക് .
ALSO READ: മ്യാന്‍മാര്‍ സൈനികര്‍ ഇന്ത്യയിലേക്ക്; അതിര്‍ത്തിയില്‍ വേലികെട്ടി അടയ്ക്കുമെന്ന് കേന്ദ്രം
അതേസമയം കഴിഞ്ഞദിവസമാണ് പാക് നടി സന ജാവേദിനെ ഷൊയ്ബ് മാലിക് വിവാഹം കഴിച്ചതായി വാര്‍ത്തകള്‍ വന്നത്. ഷൊയ്ബ് മാലിക് തന്നെ സമൂഹമാധ്യമങ്ങളിലൂടെ വിവാഹച്ചിത്രങ്ങൾ പങ്കുവെച്ചു. മാലിക്കിന്‍റെ മൂന്നാമത്തെയും സന ജാവേദിന്‍റെ രണ്ടാം വിവാഹവുമാണിത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here