“മാലിക്കിന്റെ വഴിവിട്ട ബന്ധങ്ങളിൽ സാനിയ മനം മടുത്തിരുന്നു”; ശുഹൈബ് മാലിക്കിനെതിരെ സഹോദരി

പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ശുഹൈബ് മാലിക്കിനെതിരെ വെളിപ്പെടുത്തലുമായി മാലിക്കിന്റെ സഹോദരി രംഗത്ത്. മാലിക്കിന് സ്ത്രീകളുമായുള്ള വഴിവിട്ട ബന്ധങ്ങളിൽ സാനിയ മിർസ മനംമടുത്തിരുന്നെന്നാണ് മാലിക്കിന്റെ സഹോദരി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പാക്ക് നടി സന ജാവേദുമായി മാലിക്കിന്റെ മൂന്നാം വിവാഹം നടന്നിരുന്നു. വിവാഹത്തിനോട് കുടുംബാംഗങ്ങൾക്ക് കടുത്ത വിയോജിപ്പ് ഉണ്ടായിരുന്നുവെന്നും അതിനാൽ അവർ ചടങ്ങുകളിൽ പങ്കെടുത്തില്ലെന്നും പാക്ക് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

Also Read; മാലദ്വീപ് പ്രസിഡന്റിനെതിരെ പ്രതിഷേധം; എയര്‍ലിഫ്റ്റ് ചെയ്യാന്‍ ഇന്ത്യന്‍ വിമാനത്തിന് വിലക്കെന്ന് ആരോപണം, കുട്ടി മരിച്ചു

മാലിക്കുമായി വിവാഹബന്ധം വേർപ്പെടുത്താനുള്ള തീരുമാനം സാനിയ മിർസ തന്നെ എടുത്തതാണെന്നാണ് പിതാവ് ഇമ്രാൻ മിര്‍സ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. മുസ്‌ലിം സ്ത്രീക്ക് ഭർത്താവിൽനിന്ന് വിവാഹമോചനം നേടാനുള്ള ‘ഖുല’ ആണ് സാനിയ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് മാലിക്കിന്റെ സഹോദരി തന്നെ അയാൾക്കെതിരെ രംഗത്ത് വന്നത്.

Also Read; കെഎസ് ചിത്രക്കെതിരെ വിമർശനം; ഗായകൻ സൂരജ് സന്തോഷിനെതിരായ സൈബർ ആക്രമണത്തിൽ ഒരാൾ അറസ്റ്റിൽ

സന ജാവേദിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് മാലിക്ക് തന്നെ വിവാഹ വാര്‍ത്ത പുറത്തുവിട്ടു. സാനിയ മിർസയെ വിവാഹം ചെയ്യുന്നതിനുവേണ്ടിയാണ് ആദ്യ ഭാര്യ അയേഷ സിദ്ദിഖിയിൽനിന്ന് മാലിക്ക് വിവാഹമോചനം നേടിയത്. ഉറുദു ടെലിവിഷൻ ചാനലുകളിലെ നിറസാന്നിധ്യമായ നടിയാണ് സനാ ജാവേദ്. മുപ്പതുകാരിയായ സനയുടെ രണ്ടാം വിവാഹമാണിത്. പാക്ക് ഗായകൻ ഉമൈര്‍ ജസ്‌വാൾ ആണ് ആദ്യ ഭർത്താവ്. 2020ൽ വിവാഹിതരായ ഇവർ 2023ൽ വേർപിരിഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News