“നിങ്ങളുടെ ഹൃദയം പറയുന്നത് ചെയ്യുക, മറ്റുള്ളവർ പറയുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട”; വിവാദങ്ങൾക്ക് പിന്നാലെ ഷുഐബ് മാലിക്

മൂന്നാം വിവാഹത്തിന് ശേഷം വിവാദങ്ങളിൽ നിറഞ്ഞ് നിൽക്കുകയായിരുന്നു പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഐബ് മാലിക്. സാനിയ മിർസയുമായുള്ള വിവാഹമോചനത്തിന് ശേഷമായിരുന്നു ഷുഐബ് മാലിക് പാക് നടി സന ജാവേദിനെ വിവാഹം ചെയ്തത്. വിവാഹത്തിനു പിന്നാലെ ട്രോളുകളിലും വിവാദങ്ങളിലും നിറഞ്ഞിരിക്കുകയാണ് ഇരുവരും. സാനിയ മിർസയ്ക്ക് മുൻപ് ഇന്ത്യക്കാരിയായ അയിഷ സിദ്ദീഖിയെയായിരുന്നു ഷുഐബ് വിവാഹം ചെയ്തിരുന്നത്.

ഷുഐബ് മാലികിന്റെ മൂന്നാം വിവാഹത്തോട് ഷുഐബിന്റെ കുടുംബത്തിന്റെ പിന്തുണയുണ്ടായില്ല, അവർ സാനിയ്ക്കൊപ്പമായിരുന്നു നിന്നതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ജനുവരി 20-നാണ് ഷുഐബിന്റെയും സന ജാവേദിന്റെയും നിക്കാഹ് കഴിഞ്ഞത്. പിന്നാലെ തന്നെ രൂക്ഷ വിമർശനങ്ങൾക്കും ട്രോളുകൾക്കും ഇരുവരും വിധേയരായി.

Also Read; പ്രണയബന്ധം അവസാനിപ്പിച്ചതില്‍ വിഷമം; സോഷ്യല്‍മീഡിയയില്‍ ലൈവില്‍ വന്ന ശേഷം 21കാരന്‍ തൂങ്ങിമരിച്ചു

ഇപ്പോൾ ട്രോളുകള്‍ക്ക് മറുപടിയെന്ന പോലെ ഷുഐബ് മാലികിന്റെ ഒരു ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്. ഒരു പോഡ്കാസ്റ്റ് എപ്പിസോഡിലാണ് ഷുഐബിന്റെ വാക്കുകള്‍. നിങ്ങളുടെ ഹൃദയം എന്തു പറയുന്നുവോ അത് ചെയ്യുക. ആളുകള്‍ എന്ത് പറയുന്നുവെന്നതിനെ കാര്യമാക്കരുത് എന്ന അര്‍ഥത്തിലാണ് ഷുഐബിന്റെ വാക്കുകള്‍.

“നിങ്ങളുടെ ഹൃദയം നിങ്ങളോട് പറയുന്നതെന്തോ അത് ചെയ്യണമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ജനങ്ങള്‍ എന്ത് വിചാരിക്കുമെന്ന ചിന്തയുണ്ടാവരുത്. ജനം എന്ത് ചിന്തിക്കുമെന്ന് മനസ്സിലാക്കാന്‍ വര്‍ഷങ്ങളെടുത്താല്‍ പോലും, നിങ്ങള്‍ നിങ്ങളുടെ കാര്യങ്ങളുമായി മുന്നോട്ടുപോവുക. ചിലപ്പോള്‍ അതിന് പത്തോ ഇരുപതോ വര്‍ഷമെടുത്തെന്നിരിക്കും. 20 വര്‍ഷത്തിനുശേഷം നിങ്ങള്‍ക്ക് മനസ്സിലായാല്‍, മുന്നോട്ടുപോയി അത് ചെയ്യുക” എന്നിങ്ങനെയാണ് ഷുഐബിന്റെ വാക്കുകൾ.

Also Read; ജോലിക്ക് ഭൂമി അഴിമതി കേസ്; തുടർച്ചയായ പത്ത് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം ലാലുപ്രസാദ് യാദവിനെ വിട്ടയച്ച് ഇഡി

എന്നാൽ വിവാദത്തെക്കുറിച്ച് രണ്ടും പേരുടെയും നേരിട്ടുള്ള പ്രതികരണങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. പൊതുജനാഭിപ്രായം എന്തായിരുന്നാലും ഹൃദയം പറയുന്നതെന്തോ, അതുമായി മുന്നോട്ടുപോവുകയെന്നാണ് ഷുഐബിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News