ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രന്‍. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ പങ്കെടുത്ത ചടങ്ങിൽ തന്നെ അവഗണിച്ചതിന് കെ.സുരേന്ദ്രന്‍ മറുപടി പറയണമെന്നും ബിജെപി വ്യക്തികളുടെ പ്രസ്ഥാനമല്ലെന്നും ശോഭ തുറന്നടിച്ചു.
രാഷ്ട്രീയ ഇടനാഴികളിലെ പിന്നാമ്പുറ ചർച്ചകൾക്ക് പിന്നിൽ ആരാണെങ്കിലും പുകച്ചു പുറത്തു കൊണ്ടുവരികയാണ് തന്‍റെ ലക്ഷ്യം. ബിജെപിയാണെങ്കിൽ ബിജെപിക്കാരനായി പ്രവർത്തിയ്ക്കണം. അണിയറയിലെ അവിശുദ്ധ രാഷ്ടീയ സഖ്യം കേരളത്തിലെ മണ്ണിൽ പാടില്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
ALSO READ: എന്‍.സി.പിയുടെ പിളര്‍പ്പ്; പിന്നില്‍ പ്രതിപക്ഷ ഐക്യത്തെ തകര്‍ക്കാനുള്ള ബിജെപിയുടെ നീക്കമോ?
ചില പ്രത്യേക സാഹചര്യങ്ങളിൽ കസേരയിൽ ഇരുത്താത്തതുകൊണ്ടാണ് ചോദ്യങ്ങൾ ഉയരുന്നത്.അതിൽ വേദനയുണ്ട്. കസേരയിൽ ഇരുന്നില്ലെങ്കിലും പണിയെടുക്കാമെന്ന തൻ്റേടമുണ്ടെന്നും അവര്‍ പ്രതികരിച്ചു. ബിജെപിയിൽ ഒരിടത്തും ഒരാളെയും സ്ഥാനാർത്ഥിയായി നിശ്ചയിച്ചിട്ടില്ലെന്നും ജനങ്ങൾ ആഗ്രഹിച്ചാൽ താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here