കെ സുരേന്ദ്രനെതിരെ ഒളിയമ്പുമായി ശോഭ സുരേന്ദ്രന്‍

കെ സുരേന്ദ്രനെതിരെ ഒളിയമുമായി ശോഭ സുരേന്ദ്രന്‍.ഒരു ശക്തിക്കും തന്നെ വീഴ്ത്താന്‍ കഴിയില്ലെന്നും തന്റെ പോരാട്ടം ഇപ്പോള്‍ പണക്കാര്‍ക്കെതിരെയും പ്രമാണിമാര്‍ക്കെതിരെയുമാണെന്നും ശോഭ.പാര്‍ട്ടി നേതൃത്വം തെറ്റ് ചെയ്താല്‍ ഇനിയും ചൂണ്ടികാണിക്കുമെന്നും ശോഭ സുരേന്ദ്രന്‍.

Also Read: ബ്രയാന്‍ ലാറ മാറി; സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു പുതിയ കോച്ച്

കോഴിക്കോട് ജില്ല പ്രഭാരിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം.ഇപ്പോള്‍ തനിക്കെതിരെയുള്ള കെസെബര്‍ ആക്രമണം വര്‍ദ്ധിച്ചു.കാരണം തന്റെ പോരാട്ടം പണക്കാര്‍ക്കെതിരെയും പ്രമാണിമാര്‍ക്കെതിരെയുമാണെന്നായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം.

ഒരു ശക്തിക്കും തന്നെ വിഴ്ത്താന്‍ കഴിയില്ലെന്നും നേതൃത്വം തെറ്റ് ചെയ്താല്‍ ഇനിയും ചൂണ്ടി കാണിക്കുമെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി.കോഴിക്കോട് ജില്ല പ്രഭാരിയായി ശോഭ യെ ചുമതല ഏല്‍പ്പിച്ചതിന് പിന്നില്‍ സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലാണെന്നും ഔദ്യോഗിക പക്ഷത്തിന് കാര്യമായ സ്വാധീനം ഇല്ലാത്തിടത്ത് ശോഭക്ക് ചുമതല നല്‍കിയത് സുരേന്ദ്രപക്ഷത്തിന്റെ തന്ത്രമാണെന്ന ആരോപണവും ഉയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News