‘എന്നെ വിലക്കാൻ നട്ടെല്ലുള്ള രാഷ്ട്രീയക്കാർ കേരളത്തിലുണ്ടോ?’; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ. തന്നെ വിലക്കാൻ നട്ടെല്ലുള്ള രാഷ്ട്രീയക്കാർ കേരളത്തിൽ ഉണ്ടോ എന്നായിരുന്നു ശോഭയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും ആശിർവാദത്തോടുകൂടിയാണ് താൻ കേരളത്തിൽ പ്രവർത്തിക്കുന്നതെന്നും ശോഭ കൂട്ടിച്ചേർത്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ശോഭയ്ക്ക് വിലക്കേർപ്പെടുത്തിയോ എന്ന ചോദ്യത്തിനായിരുന്നു ശോഭയുടെ ആഞ്ഞടിച്ചുള്ള മറുപടി.

Also Read: മണിപ്പുര്‍ വിഷയം; ചര്‍ച്ച അനുവദിച്ചില്ല, സഭ ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷം

‘എന്നെ ഊര് വിലക്കാൻ നട്ടെല്ലുള്ള ഒരു രാഷ്ട്രീയക്കാരനും കേരളത്തിലില്ല. ഒരു ഗതിയില്ലാതെ ജീവിതം തുടങ്ങി ഇവിടെ വരെയെത്തിയെങ്കിൽ ഒരു ഊരുവിലക്കും ബാധിക്കില്ല. എനിക്കെതിരെ പരാതി കൊടുക്കാൻ ഫ്ലൈറ്റ് ടിക്കറ്റെടുത്ത് പോകേണ്ട കാര്യമുണ്ടോ സുരേന്ദ്രന്? മെയിലയച്ചാൽ പോരേ? ബിജെപി പ്രവർത്തനം സുതാര്യമാകണം എന്ന മോദിയുടെ ആശിർവാദത്തോടെയാണ് പോകുന്നത്.’ ശോഭ സുരേന്ദ്രൻ മാധ്യങ്ങളോട് പ്രതികരിച്ചു.

തനിക്കെതിരെ പരാതി നൽകിയെന്ന ഒരു വാർത്തയും തന്നെ വേദനിപ്പിക്കുന്നില്ല. പൊതുപ്രവർത്തക എന്ന നിലയിൽ താൻ ഉന്നയിക്കുന്ന വിഷയങ്ങളിൽ എല്ലാ ആഴ്ചയിലും ദില്ലിയിലെത്തി തെളിവുകൾ ബോധിപ്പിക്കാൻ തന്റെ കയ്യിൽ പണം ഇല്ലെന്നും ശോഭാസുരേന്ദ്രൻ പറഞ്ഞു.

Also Read: കേന്ദ്ര ഖനനനിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള സാധ്യത തേടി കേരളം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News