ശോഭാ സുരേന്ദ്രൻ പറഞ്ഞത് കള്ളം; തിരൂർ സതീശന്റെ വീട്ടിൽ ശോഭ എത്തിയതിനുള്ള തെളിവുകൾ പുറത്ത്

shobha-surendran

തിരൂർ സതീശന്റെ വീട്ടിൽ എത്തിയില്ലെന്ന ശോഭാ സുരേന്ദ്രന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ചിത്രം പുറത്ത്. വീട്ടിലെത്തിയപ്പോൾ പകർത്തിയ ചിത്രങ്ങളാണ് തിരൂർ സതീശ് പുറത്തുവിട്ടത്. സതീശന്റെ ഭാര്യയോടും മകനോടും ഒപ്പം വീടിനകത്ത് നിൽക്കുന്നതാണ് ചിത്രം.

സതീശൻ്റെ വീട്ടിൽ താൻ വന്നിട്ടേയില്ല എന്നായിരുന്നു ഇന്നലെ ശോഭാ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. അതിനിടെ, കൊടകര കുഴൽപ്പണ കേസിൽ
പ്രത്യേക അന്വേഷണ സംഘം വിശദമായ നിയമോപദേശം തേടി.

Read Also: കൊടകര കുഴൽപ്പണക്കേസ്; കെ സുരേന്ദ്രനുമായി ധർമ്മരാജന് അടുത്ത ബന്ധം: മൊഴിപകർപ്പ് കൈരളിന്യൂസിന്

നിയമ വിദഗ്ധരുമായി ചർച്ച ചെയ്ത് അന്വേഷണസംഘം തുടർ നടപടികളിലേക്ക് കടക്കും. അതേസമയം, പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗം ഇന്ന് ചേരില്ല. വരും ദിവസങ്ങളിൽ യോഗം ചേർന്ന് തിരൂർ സതീശിൽ നിന്ന് മൊഴി രേഖപ്പെടുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News