ഫാനില്‍ നിന്നും ഷോക്കേറ്റു; നാലു കുട്ടികള്‍ക്ക് ദാരുണാന്ത്യം

ഉത്തര്‍പ്രദേശില്‍ കളിച്ചുകൊണ്ടിരിക്കെ വീട്ടിലെ ഫാനില്‍ നിന്ന് ഷോക്കേറ്റ് നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. പത്ത് വയസിന് താഴെയുള്ള കുട്ടികളാണ് നാലുപേരും. മായങ്ക് (9), ഹിമാന്‍ഷി (8), ഹിമാന്‍ക് (6), മാന്‍സി (4) എന്നിവരാണ് മരിച്ചത്. വീട്ടിലെ മുതിര്‍ന്ന ആളുകള്‍ പാടത്ത് ജോലിക്കു പോയ സമയത്താണ് ഈ ദാരുണാന്ത്യം.

Also Read: ഗവർണർക്കെതിരായ കേരളത്തിൻ്റെ ഹർജിയിൽ കേന്ദ്രത്തിനും ഗവർണർക്കും സുപ്രിം കോടതി നോട്ടീസ്

വീട്ടിലെ പെഡസ്റ്റല്‍ ഫാനിന്റെ വയറില്‍ ഇന്‍സുലേഷനില്ലാത്ത ഭാഗത്ത് കുട്ടികളില്‍ ഒരാള്‍ കളിക്കിടെ അബദ്ധത്തില്‍ തൊടുകയായിരുന്നു.ഷോക്കേറ്റ് നിലവിളിക്കാന്‍ തുടങ്ങിയപ്പോള്‍ സഹോദരങ്ങള്‍ ഓടിയെത്തി രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ എല്ലാവര്‍ക്കും ഷോക്കേല്‍ക്കുകയായിരുന്നു.മുതിര്‍ന്നവര്‍ തിരിച്ചെത്തിയപ്പോഴാണ് നാല് കുട്ടികളെയും മരിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്.കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News