കണിച്ചുകുളങ്ങരയില്‍ കല്യാണപ്പന്തല്‍ പൊളിക്കുന്നതിനിടെ ഷോക്കേറ്റു; മൂന്ന് തൊഴിലാളികൾ മരിച്ചു

ആലപ്പുഴ കണിച്ചുകുളങ്ങരയില്‍ കല്യാണപ്പന്തല്‍ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് പേര്‍ മരിച്ചു. സംഭവത്തിൽ രണ്ടുപേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. അതിഥി തൊഴിലാളികളായ മൂന്നുപേരാണ് മരിച്ചത്.ബീഹാർ സ്വദേശികളായ ആദിത്യൻ, കാശി റാം, പശ്ചിമ ബംഗാൾ സ്വദേശി ധനഞ്ജയൻ എന്നിവരാണ് മരിച്ചത്. ബീഹാർ സ്വദേശികളായ ജാദുലാൽ, അനൂപ്, അജയൻ എന്നിവർക്കാണ് പരുക്കേറ്റത്.  തൊഴിലാളികള്‍ ഉപയോഗിച്ച കമ്പി എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ലൈനില്‍ തട്ടിയാണ് അപകടം ഉണ്ടായത്. തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹത്തിനായി നിര്‍മ്മിച്ചതായിരുന്നു പന്തല്‍.

Also Read: തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ പ്രചരണാന്ത്യം വരെ സവിശേഷതകൾ നിറഞ്ഞ പുതുപ്പള്ളി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News