ഭക്ഷണത്തിനായി ഒരു വര്‍ഷം 42 ലക്ഷം രൂപ; ഡെലിവെറി ആപ്പിന്റെ വെളിപ്പെടുത്തല്‍, ആളെ തിരക്കി സോഷ്യല്‍ മീഡിയ

ഇപ്പോഴത്തെ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ ആളുകൾ ഭക്ഷണം ഓൺലൈൻ വഴി ഓർഡർ ചെയ്ത് കഴിക്കുന്നത് ഒരു സാധാരണ സംഭവമാണ്. ലോക്ക്‌ഡൗണ്‍ സമയത്ത് ഇത് നിത്യ ജീവിതത്തിന്റെ ഭാഗമായ ഒരുകാര്യം കൂടിയായിരുന്നു.

പലപ്പോഴും ഓൺലൈൻ വഴി ഭക്ഷണത്തിനു വേണ്ടി ചെലവാക്കുന്ന പൈസയെ കുറിച്ച് നമ്മൾ കണക്കു വെക്കാറില്ല. ഇടയ്ക്ക് എപ്പോഴെങ്കിലും ഇങ്ങനെ ചെലവാക്കുന്ന പൈസയുടെ കണക്കു നോക്കിയാൽ അത്ഭുതപ്പെട്ടുപോവും എന്നാണ് ഓണ്‍ലൈന്‍ ഡെലിവറി ആപ്പിന്‍റെ വാര്‍ഷിക കണക്ക് പുറത്ത് വന്നപ്പോൾ വ്യക്തമാവുന്നത്.

മുംബൈ സ്വദേശിയായ യുവാവ് ഒരു വര്‍ഷം കൊണ്ട് വരുത്തിയത് 42.3 ലക്ഷം രൂപയുടെ ഭക്ഷണമാണെന്ന് കമ്പനി വെളിപ്പെടുത്തുന്നു. അമ്പരക്കേണ്ട, വാര്‍ഷിക ശമ്പളത്തുകയല്ല എന്ന തലക്കെട്ടോടു കൂടി ഡെലിവറി ആപ്പ് കമ്പനിയുടെ ഒരു പോസ്റ്റാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ഈ യുവാവ് ആരാണെന്നറിയാന്‍ ഡെലിവറി ആപ്പിന്റെ പേജില്‍ നിരവധി കമന്റുകളാണ് വരുന്നത്. എന്നാല്‍ ഇത് പുറത്തുവിടാൻ കമ്പനി തയ്യാറല്ല.

ALSO READ: സംസ്ഥാന കലോത്സവത്തില്‍ പഴയിടം തന്നെ; കലവറയില്‍ വെജ് മാത്രം

ചിക്കൻ ബിരിയാണിക്ക് ആണ് ഏറ്റവും കൂടുതൽ ആരാധകർ ഉള്ളതെങ്കിലും വെജ് ബിരിയാണിക്കും ആവശ്യക്കാർ കൂടിയിട്ടുണ്ട്. ഏറ്റവുമധികം ബിരിയാണി വിറ്റുപോയത് ഇന്ത്യ– പാക് ക്രിക്കറ്റ് ലോകകപ്പ് മല്‍സരം നടക്കുന്നതിനിടെയാണ്. 70 ബിരിയാണിയാണ് ആ ദിവസം ചണ്ഡീഗഡിലെ ഒരു കുടുംബം ഓർഡർ ചെയ്തത്.

269 ഇനം ഭക്ഷണം ഒറ്റ ഓർഡറിൽ വാങ്ങിയ ആളെ കടത്തിവെട്ടി ശ്രദ്ധ നേടിയത് 207 പീത്സകള്‍ ഒന്നിച്ച് വാങ്ങിയ ഭുവനേശ്വര്‍ സ്വദേശിയാണ്. ബെംഗളൂരുവില്‍ മാത്രം കഴിഞ്ഞ വര്‍ഷം വിറ്റുപോയത് 85 ലക്ഷത്തോളം ചോക്ക്ലേറ്റ് കേക്കുകളാണ്. കഴിഞ്ഞ പ്രണയദിനത്തിൽ മിനുട്ടിൽ 271 കേക്കുകളാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പ് വഴി ഇന്ത്യയിൽ വിറ്റുപോയിരിക്കുന്നത്‌.

ALSO READ: റേഷൻ വാതിൽപ്പടി വിതരണ കരാറുകാർ നടത്തിവന്ന സമരം അവസാനിപ്പിച്ചു

ആളുകൾ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിന്റെ ഭാഗമായിട്ടായിരിക്കാം ധാന്യങ്ങള്‍ ഉപയോഗിച്ചുള്ള വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ് 2023ല്‍ ഉണ്ടായിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News