ദില്ലി പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ച് തെറിപ്പിച്ച് എസ്‌യുവി; വീഡിയോ

ദില്ലി പൊലീസ് ഉദ്യോഗസ്ഥനെ എസ്‌യുവി ഇടിച്ചു തെറിപ്പിച്ചു. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വലിയ ചര്‍ച്ചാ വിഷയമായിരിക്കുന്നത്.
ഒക്ടോബര്‍ 24ന് അര്‍ദ്ധരാത്രിയാണ് സംഭവം. തലസ്ഥാനത്തെ കൊന്നോട്ട് പ്രദേശത്ത് നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്.

ALSO READ: ട്രെയിന്‍ വൈകിയത് മൂലം യാത്ര മുടങ്ങി, റെയില്‍വേ അറുപതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണം

ഒരു കാറിനടുത്ത് ട്രാഫിക്ക് ബാരിക്കേഡിന് മുന്നിലായി നിന്ന ഉദ്യോഗസ്ഥാനെ എസ്‌യുവി ഇടിച്ച് തെറിപ്പിക്കുമ്പോള്‍ അദ്ദേഹം വായുവിലേക്ക് ഉയര്‍ന്ന് പൊങ്ങുന്നതാണ് ദൃശ്യത്തിലുള്ളത്. ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എസ്‌യുവി ഡ്രൈവറിനെ അറസ്റ്റ് ചെയ്തു. മറ്റു വാഹനങ്ങളൊന്നും അപകടസമയം പ്രദേശത്തില്ലായിരുന്നു. അമിതവേഗതയില്‍ അല്ലായിരുന്ന വാഹനം മനപൂര്‍വം അപകടമുണ്ടാക്കിയതാണെന്ന സംശയം ഉയരുന്നുണ്ട്.

ALSO READ: വിചിത്രമായി യുവതിയുടെ ഉറക്കം, ട്രെൻഡിങ് ആയി ശവപ്പെട്ടി; വീഡിയോ

#WATCH | CCTV footage shows a Delhi Police personnel hit by an SUV and thrown into the air in the Connaught Place area

The incident happened on the intervening night of 24th-25th October. Police detained the car driver and action was taken against him.

(Video source: Delhi… pic.twitter.com/5lMAD0It7g

— ANI (@ANI) October 27, 2023

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News