ബ്രസീലിൽ ചെറു വിമാനം കാട്ടിൽ തകർന്നു വീണ് അച്ഛനും മകനും മരിച്ച സംഭവത്തിന് പിന്നാലെ വിമാനത്തിൽ വച്ചെടുത്ത ഇവരുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഗാരോൺ മയയും മകൻ ഫ്രാൻസിസ്കോ മയയുമാണ് കഴിഞ്ഞ മാസം 29 ന് ഉണ്ടായ വിമാന അപകടത്തിൽ മരിച്ചത്. അതിനു പിന്നാലെയാണ്, ഗരോൺ പതിനൊന്നു വയസുള്ള തന്റെ മകനെ വിമാനത്തിന്റെ കൺട്രോൾ ഏൽപിച്ച് ബിയർ കുടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്. സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ഈ വിഡിയോ അപകടത്തിന് തൊട്ടു മുമ്പ് പകർത്തിയതാണോ അതോ മുൻപത്തേതാണോ എന്നു വ്യക്തമല്ല. ജൂലൈ 29ന് വൈകുന്നേരം 5.50 ന് പറന്നുയർന്ന വിമാനം എട്ടു മിനിറ്റിന് ശേഷം അപ്രത്യക്ഷമാകുകയായിരുന്നു. തുടർന്നു നടത്തിയ തിരച്ചിലിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
also read :സിദ്ദിഖിനെ അവസാനമായി ഒരു നോക്ക് കാണാനെത്തി നടൻ മമ്മൂട്ടി
ഇവരുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് ബ്രസീൽ നാഷനൽ സിവിൽ ഏവിയേഷൻ ഏജൻസി അന്വേഷണം പ്രഖ്യാപിച്ചു.
അതേസമയം ഇരുവരുടേയും മരണ വാർത്ത അറിഞ്ഞതിനെ തുടർന്ന് ഗാരോണിന്റെ ഭാര്യ സ്വയം വെടിവച്ചു മരിച്ചു എന്നാണ് ബ്രസീലീയൻ പത്രങ്ങൾ റിപ്പോർട്ടു ചെയ്തത് . ബ്രസീലിയൻ സിവിൽ ഏവിയേഷൻ നിയമപ്രകാരം 18 വയസു പൂർത്തിയായി പരിശീലനം ലഭിച്ച ആളുകൾക്ക് മാത്രമേ വിമാനം പറത്താൻ അനുമതിയുള്ളു.
also read :കോട്ടയം വാകത്താനത്ത് കാർ കത്തി ചികിത്സയിലിരുന്നയാൾ മരിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here