ഷൂ അല്ല യൂത്ത് കോൺഗ്രസിന്റെ ചിഹ്നമാവേണ്ടത്: പി പ്രസാദ്

യൂത്ത് കോൺഗ്രസിന്റെ ചിഹ്നമാവേണ്ടത് ഷൂ അല്ലെന്ന്മന്ത്രി പി പ്രസാദ്. നവകേരള സദസ്സിലേക്ക് പോയ വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ് നടത്തിയ ഷൂ ഏറിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കാസർഗോഡ് മുതൽ യൂത്ത് കോൺഗ്രസ് ഇത്തരം അക്രമപ്രവർത്തനങ്ങൾ നടത്തുകയാണെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.

ALSO READ: നവകേരള യാത്രയ്ക്ക് നേരെ നടന്ന ഷൂ ഏറ്; വലതുപക്ഷത്തിന്റെ അധ:പതനത്തിന്റെ ആഴം തെളിയിക്കുന്ന സംഭവം: എ. വിജയരാഘവന്‍

ഇത്തരം അക്രമങ്ങൾക്ക് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ട്. നവകേരള സദസിനെ തകർക്കാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾ നിരന്തരമായി പരാജയപ്പെടുന്നതിന്റെ ഭാഗമായാണിത്. നിരവധിയായ വിദ്യാർഥിസമരങ്ങളിൽ പങ്കെടുക്കുകയും നേതൃത്വം നൽകുകയും ചെയ്തവരാണ് മന്ത്രിമാരെല്ലാം, എന്നാൽ അവകാരെല്ലാം അന്നൊക്കെ ഉയർത്തിപ്പിടിച്ച ആവശ്യങ്ങളും നിലപാടുകളുമുണ്ട്. ഇതൊന്നും ഇല്ലാതെ അക്രമം വഴി സദസിനെ തകർക്കാനാണ് കെ എസ് യു ഇപ്പോൾ ശ്രമിക്കുന്നത്. കേരളത്തിന് മുന്നിൽ ഒരു പൊതുപ്രശ്നവും ഉന്നയിക്കാതെ സദസിനെതിരെ തിരിയുകയാണ് അവർ ചെയ്യുന്നത്.

ALSO READ: കേന്ദ്രത്തിന്റെ നയങ്ങൾക്കെതിരെ ഒന്നിച്ച് ശബ്ദമുയർത്തണം: മുഖ്യമന്ത്രി

നവകേരള സദസിനെ എങ്ങനെയെങ്കിലും തകർക്കുക എന്ന ഒരേ ഒരു അജണ്ടയാണ് യൂത്ത് കോൺഗ്രസിനും കെ എസ് യുവിനും ഉള്ളത്. എന്നാൽ ഇതുകൊണ്ടൊന്നും രാഷ്ട്രീയത്തിനതീതമായി സദസ്സിലേക്ക് വരുന്നവരെ പിന്തിരിപ്പിക്കാൻ കഴിയില്ല. പരാജയപ്പെട്ട ഒരു തിരക്കഥയാണ് കോൺഗ്രസ് മെനഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുമായുള്ള സംവാദമാണ് നവകേരള സദസ്, അതിനെ തകർക്കാൻ ഇത്തരം ഗൂഢാലോചനകൾക്കൊന്നും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News