ഒമാനിലെ വാദികബീര്‍ വെടിവെയ്പ്പില്‍ ഇരയായവരുടെ കുടുംബങ്ങള്‍ മസ്‌കറ്റ് ഇന്ത്യന്‍ എംബസിയിലെത്തി. കുടുംബങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി അമിത് നാരംഗ് പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പൗരന്മാരുടെ ക്ഷേമത്തിനായി
ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തിവരുന്ന കാര്യങ്ങളെ കുറിച്ച് അംബാസഡര്‍ വിശദീകരിക്കുകയും ചെയ്തു.
ALSO READ:വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി; കോട്ടയത്ത് യുവാവ് പിടിയില്‍
വെടിവെയ്പ്പില്‍ മരിച്ച ഇന്ത്യക്കാരനായ ബാഷ ജാന്‍ അലി ഹുസ്സൈന്റെ കുടുംബത്തെ അംബാസഡര്‍ അമിത് നാരംഗ് കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. മകന്‍ തൗസീഫ് അബ്ബാസിയുമായി സംസാരിച്ച അംബാസഡര്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും മറ്റും കുടുംബത്തിന് എല്ലാവിധ പിന്തുണ നല്‍കുമെന്നും അറിയിച്ചു. വെടിവെയ്പ്പില്‍ പരിക്കേറ്റ് ഖൗല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് ഇന്ത്യക്കാരെ മസ്‌കത്ത് എംബസി അധികൃതര്‍ സന്ദര്‍ശിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here