കൊച്ചിയിലെ ബാറിൽ വെടിവെയ്പ്പ്; രണ്ട് ജീവനക്കാർക്ക് പരിക്ക്

കൊച്ചിയിലെ ബാറിൽ വെടിവെയ്പ്പ്. കതൃക്കടവിലെ ഇടശ്ശേരി ബാറിലാണ് വെടിവെപ്പുണ്ടായത്.ബാറിലെ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുഅതേസമയം വെടിയുതിർത്തവർ കാറിൽ കടന്നുകളഞ്ഞു.

ALSO READ: ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാര്‍ നാളെ വിശ്വാസവോട്ട് തേടും

ബാര്‍ ജീവനക്കാരായ സിജിന്‍, അഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. മദ്യം നല്‍കുന്നത് സംബന്ധിച്ച തര്‍ക്കത്തിന് പിന്നാലെ വെടിവെയ്ക്കുകയായിരുന്നു.സംഭവത്തില്‍ സിസി ടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News