ജയ്പൂർ -മുംബൈ ട്രെയിനിൽ മേലുദ്യോഗസ്ഥനെയും മൂന്ന് യാത്രക്കാരെയും വെടിവെച്ചുകൊന്ന കേസിൽ പ്രതി ജാമ്യാപേക്ഷ നൽകി. മുൻ ആർ.പി.എഫ് കോൺസ്റ്റബിൾ ചേതൻസിങ് ചൗധരിയാണ് ജാമ്യാപേക്ഷ നൽകിയത്. താൻ മാനസിക രോഗിയാണെന്ന് അവകാശപ്പെട്ടാണ് ഇയാൾ കോടതിയിൽ അഭിഭാഷകർ മുഖേന അപേക്ഷ നൽകിയത്. വർഷങ്ങളായി തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും കുടുംബത്തിന് ഇക്കാര്യം അറിയാമെന്നും ഹർജിയിൽ പറയുന്നു. ജയിലിൽ മറവി പ്രകടമാകുന്നതായും ഇയാൾ അവകാശപ്പെടുന്നു.
ALSO READ: ഉത്തരാഖണ്ഡ് തുരങ്കത്തിലെ അപകടം; സമ്മര്‍ദ്ദം കുറയ്ക്കാന്‍ ലൂഡോയും ചീട്ടുകളിയും
കോടതി ഹർജി പരിഗണിക്കുന്നത് ഡിസംബർ ഒന്നിലേക്ക് മാറ്റി. അതേസമയം പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ബോധപൂർവം പ്രത്യേക മതവിഭാഗത്തിൽപ്പെട്ട യാത്രക്കാരെ തിരഞ്ഞുപിടിച്ച് വെടിവെക്കുകയായിരുന്നു. ജോലിസമയം അവസാനിക്കുന്നതിന് മുൻപ് മറ്റൊരു റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിപ്പോകാൻ അനുവദിക്കാത്തതിലുള്ള വൈരാഗ്യമാണ് മേലുദ്യോഗസ്ഥനെ വെടിവെച്ചു കൊല്ലാൻ ഇയാളെ പ്രേരിപ്പിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു. അസ്ഗർ അലി അബ്ബാസ്, അബ്ദുൽ കാദർ ഭാൻപുർവാല, സയ്യിദ് സൈഫുദ്ദീൻ എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് യാത്രക്കാർ.
ALSO READ: ഉത്തരാഖണ്ഡ് തുരങ്കത്തിലെ അപകടം; സമ്മര്‍ദ്ദം കുറയ്ക്കാന്‍ ലൂഡോയും ചീട്ടുകളിയും
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here