യുഎസിലെ കെന്റക്കിയിൽ വെടിവയ്പ്, 5 മരണം

അമേരിക്കയിലെ കെന്റക്കിയിലെ ബാങ്കിലുണ്ടായ വെടിവയ്പ്പിൽ 5  മരണം. എട്ട് പേർക്ക് പരുക്കേറ്റു. രാവിലെ 8:30-ഓടെ ലൂയിസ്‌വില്ലെയിലെ ഓൾഡ് നാഷണൽ ബാങ്കിലാണ് വെടിവയ്പുണ്ടായത്. അക്രമിയും കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.

ഇയാൾ സ്വയം വെടിയുതിർത്തതാണോ അതോ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ചതാണോ എന്നത് സംബന്ധിച്ച് വ്യക്തമാകേണ്ടതുണ്ടെന്നും ലൂയിസ്‌വില്ലെ പൊലീസ് ഡെപ്യൂട്ടി ചീഫ് പോൾ ഹംഫ്രി ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. പരുക്കേറ്റവർ ലൂയിസ്‌വില്ലെ സർവകലാശാലയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടുപേരുടെ നില ഗുരുതരമാണെന്നും ഹംഫ്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News