ദില്ലിയിലെ ചായക്കടയില്‍ വെടിവെപ്പ്, ഒരാള്‍ക്ക് പരുക്ക്

ദില്ലിയിലെ വികാസ്പ്പുരിയിലെ ചായക്കടയിലാണ് രാവിലെ വെടിവെപ്പുണ്ടായത്. എഴുപതുവയസ്സുകാരനായ കെ.കെ.ശര്‍മ്മ എന്നയാള്‍ തോക്കുമായി എത്തി വെടിയുതിര്‍ക്കുകയായിരുന്നു. ചായക്കടയില്‍ ചായ കുടിച്ചുകൊണ്ടിരുന്ന പ്രദീപ് ബെഹലിനാണ് വെടിയേറ്റത്.

വികാസ്പ്പുരിയിലെ ധനകാര്യ കമ്മീഷന്‍ ഓഫീസിന് മുന്നിലെ ചായക്കടയിലാണ് സംഭവം ഉണ്ടായത്. എന്തിനാണ് പ്രദീപ് ബെഹലിനെതിരെ എഴുപതുകാരന്‍ വെടിയുതിര്‍ത്തതെന്ന് വ്യക്തമല്ല. ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചതെന്ന് ദില്ലി പൊലീസ് അറിയിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വികാസ്പുരിയിലെ പഞ്ച്ദീപ് ഹൗസിംഗ് സൊസൈറ്റിയിലെ താമസക്കാരനാണ് എഴുപതുകാരനായ കെ.കെ.ശര്‍മ്മ. മുന്‍വൈരാഗ്യമാണോ പ്രദീപിന് നേരെ വെടിയുതിര്‍ക്കാനുള്ള കാരണമെന്ന് വ്യക്തമല്ല. ഏതായാലും രാവിലെ ധനകാര്യ കമ്മീഷന്‍ ആസ്ഥാനത്തിന് മുന്നില്‍ വെടിയൊച്ച മുഴങ്ങിയത് വലിയ ആശങ്കകള്‍ ഉണ്ടാക്കി. പൊലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിന് പിന്നില്‍ അട്ടിമറികള്‍ ഇല്ലെന്നും വ്യക്തിപരമായ പ്രശ്നമാണെന്നും പൊലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News