ജോർദാനിലെ ഇസ്രയേൽ എംബസിക്ക് സമീപം വെടിവയ്പ്പ്. ഞായറാഴ്ച ആക്രമണം ഉണ്ടായ വിവരം സർക്കാർ തന്നെയാണ് അറിയിച്ചത്. സുരക്ഷാ സേനയെ ലക്ഷ്യമിട്ട് നടത്തിയ ഭീകരാക്രമണമായിരുന്നു നടന്നതെന്ന് സർക്കാർ അറിയിച്ചു.
റബീഹ് മേഖലയിൽ നടന്ന വെടിവെപ്പ് പൊതു സുരക്ഷാ സേനയ്‌ക്കെതിരായ തീവ്രവാദി ആക്രമണമാണെന്ന് മാധ്യമകാര്യ സഹമന്ത്രിയും സർക്കാർ വക്താവുമായ ഡോ. മുഹമ്മദ് അൽ മൊമാനി പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തിന് പിന്നിൽ ലഹരിക്കടക്കം അടിമയായവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ; ഒടുവിൽ പച്ചക്കൊടി; കാലാവസ്ഥാ വ്യതിയാനം നേരിടാൻ ദുർബല രാജ്യങ്ങൾക്ക് സമ്പന്നരുടെ വക 30000 കോടി
മുൻപ് അമ്മാനിലെ റാബിയ മേഖലയിൽ പ്രവർത്തിക്കുന്ന പട്രോളിംഗിന് നേരെ വെടിവയ്‌പ്പുണ്ടായതായും റിപ്പോർട്ട് ഉണ്ടായിരുന്നു. പട്രോളിംഗ് സംഘത്തിന് നേരെ തുടർച്ചയായി വെടിയുർത്തിർത്ത ഇയാളെ സുരക്ഷാ സേന ഒടുവിൽ വധിച്ചിരുന്നു. ആക്രമണത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്ക് പറ്റിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here