തിരുവനന്തപുരത്ത് ആക്രികടയിൽ തീപ്പിടിത്തം

തിരുവനന്തപുരത്ത് ആക്രികടയിൽ തീപ്പിടിത്തം. കിള്ളിപ്പാലം ബണ്ട് റോഡിൽ ലതീഷിന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്മി ഏജൻസി ഗോഡൗണിലാണ് തീപ്പിടിച്ചത്. വെകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം. ലോഡ് കയറ്റുന്നതിനിടെ ഒരു ഭാഗത്ത് നിന്ന് തീ പടരുകയായിരുന്നു. പേപ്പറും കാർബോർഡുകളും മാത്രമാണ് അകത്തുണ്ടായിരുന്നത്. സംഭവം നടക്കുന്ന സമയത്ത് ഏഴു ജീവനക്കാർ അകത്തുണ്ടായിരുന്നു. തീ ആളിപടരുന്നത് കണ്ടപ്പോൾ ജീവനക്കാർ പുറത്തേക്ക് ഓടുകയായിരുന്നതിനാൽ ആളപായം സംഭവിച്ചിട്ടില്ല. ഏകദേശം അഞ്ച് വർഷം പഴക്കമുള്ള കടയാണിത്. ചാക്ക ,ചെങ്കൽചൂള ഫയർഫോഴ്സ് യൂണിറ്റുകളിലെ 5 യൂണിറ്റുകൾ സ്ഥലത്ത് എത്തി തീയണയ്ക്കാൻ ശ്രമിക്കുകയാണ്.

Also Read: ‘രഞ്ജിന്റെ ഒരു സ്വാധീനവും അവാര്‍ഡ് നിര്‍ണയത്തില്‍ ഉണ്ടായിട്ടില്ല; വിവാദം അവാര്‍ഡ് ദാനത്തെ ഇടിച്ച് താഴ്ത്താന്‍’: മന്ത്രി സജി ചെറിയാന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News