പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; പലചരക്ക് കടക്കാരൻ അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. ഇരിങ്ങാലക്കുടയില്‍ ആസാദ് റോഡിലെ പലചരക്ക് കട നടത്തുന്ന ബാബു (62) ആണ് അറസ്റ്റിലായത്. കടയില്‍ സാധനങ്ങള്‍ വാങ്ങുവാന്‍ വരുന്ന പെണ്‍കുട്ടികളെ ലൈംഗികമായി ഇയാൾ പീഡിപ്പിച്ചു എന്നാണ് കേസ്. പീഡനത്തിനിരയായ മൂന്നു പെണ്‍കുട്ടികളുടെ പരാതി പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

also read: കേസിൽ നിന്ന് ഒഴിവാക്കാൻ കൈക്കൂലി;ബംഗളൂരു പൊലീസിനെതിരെ കേസെടുത്ത് കളമശേരി പൊലീസ്

കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വരുന്ന പെണ്‍കുട്ടികളെ ആളില്ലാത്ത സമയം നോക്കി അകത്തേക്ക് വിളിച്ചു കയറ്റി ലൈംഗികമായി ഇയാൾ പീഡിപ്പിക്കാറെന്നും റാണ് പതിവ്. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അനീഷ് കരിം, ഇന്‍സ്‌പെക്ടര്‍ എം.എസ്. ഷാജന്‍ എന്നിവര്‍ ചേര്‍ന്ന് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.

also read: കേരളത്തിലെ ആരോഗ്യ പരിപാലനം രാജ്യത്ത് ഒന്നാം സ്ഥാനത്ത്; ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും മനുഷ്യനന്മയ്ക്കായി ഉപയോഗപെടുത്തണം; മുഖ്യമന്ത്രി പിണറായി വിജയൻ

കേസുകള്‍ രജിസ്റ്റര്‍ ചെയ്ത വിവരമറിഞ്ഞ് നാടുവിടാന്‍ ഒരുങ്ങിയ പ്രതിയെ പൊലീസ് തന്ത്രപൂര്‍വം പിടികൂടുകയായിരുന്നു. റൂറല്‍ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോങ്‌റേയുടെ നിര്‍ദേശപ്രകാരം അന്വേഷണ സംഘം രൂപീകരിച്ചു. അന്വേഷണ സംഘത്തിൽ എസ് ഐമാരായ എന്‍ കെ. അനില്‍കുമാര്‍, ജോര്‍ജ് കെ പി, എസ് സി ഉല്ലാസ്, സീനിയര്‍ സി പി ഒ ഉമേഷ്, ഷീജ, സി പി ഒമാരായ എസ്. സന്തോഷ്‌കുമാര്‍, സതീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News