അഗ്നിസുരക്ഷാ നിയമങ്ങൾ ലംഘിച്ചു; കുവൈറ്റിൽ 60 കടകൾ അടച്ചുപൂട്ടി

കുവൈറ്റിൽ തുടർച്ചയായുള്ള തീപിടിത്തങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ പരിശോധനകൾ ശക്തമാക്കി അധികൃതർ. അഗ്നിസുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് കുവൈറ്റിൽ 60 കടകൾ ഫയർഫോഴ്‌സ് അധികൃതർ അടച്ചുപൂട്ടിയിരിക്കുകയാണ്. സുരക്ഷാ നിയമങ്ങൾ പാലിക്കാത്തതിന് ഈ സ്ഥാപനങ്ങൾക്ക് നേരത്തെ തന്നെ താക്കീതുകൾ നൽകിയിരുന്നു. നിരന്തരമായി അനാസ്ഥ കാണിച്ചതിനെ തുടർന്നാണ് ഈ നടപടി.

ALSO READ: നഗരൂർ യൂത്ത് കോൺഗ്രസ് ആക്രമണം; പ്രതികളെ മൂന്നു ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു

അഗ്നിബാധയുണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കുന്നതിനുള്ള അടിസ്ഥാനപരമായ സുരക്ഷാ നടപടികൾ പോലും ഇല്ലാതെയാണ് ഇവ പ്രവർത്തനം ആരംഭിച്ചത്. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണി ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് ഈ അടച്ചുപൂട്ടൽ നടപടി.

ALSO READ: കോളറ പ്രതിരോധം; സംസ്ഥാനത്ത് കുട്ടികളുടേയും മുതിർന്നവരുടേയും കെയർ ഹോം നടത്തുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണം: മന്ത്രി വീണാ ജോർജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News