കോഴിക്കോട് വടകരയിൽ കടകൾ കുത്തിത്തുറന്ന് മോഷണം

ROBBERY
കോഴിക്കോട് വടകരയിൽ കടകൾ കുത്തിത്തുറന്ന് മോഷണം. പഴയ ബസ് സ്റ്റാൻ്റിന് സമീപത്തെ മാർക്കറ്റ് റോഡിലെ 14 കടയിലാണ് രാത്രി  മോഷണം നടന്നത്.രാവിലെ കടയുടമകൾ  തുറക്കാനെത്തിയപ്പോഴാണ് കടകളിലെ മോഷണ വിവരം അറിയുന്നത്. പലചരക്ക് കടകൾ, ചെരുപ്പ് കട ,ചായക്കട തുടങ്ങി 14 കടയിലാണ് മോഷണം നടന്നത്. പൂട്ട് പൊളിച്ചാണ് മോഷ്ടാവ് കടകൾക്കുള്ളിൽ കടന്നത്. കടകളിൽ പണം കാര്യമായി സൂക്ഷിക്കാത്തതിനാൽ ചെറിയ തുക മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂവെന്ന് വ്യാപാരികൾ പറഞ്ഞു.
വടകര പോലീസ്അന്വേഷണം തുടങ്ങി.അതേസമയം മോഷ്ടാവിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സി സി ടി വി ക്യാമറ ഇയാൾ നശിപ്പിക്കുന്നതും ദൃശ്യത്തിലുണ്ട്. വടകര പോലീസ് കടകളിൽ പരിശോധന നടത്തി.
മുമ്പും വടകരയിൽ ഇത്തരത്തിൽ വ്യാപക മോഷണം നടന്നിരുന്നു. ഇതിൽ ആരേയും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News