ശനിയാഴ്ച ഷൊർണ്ണൂരിൽ തീവണ്ടി ഇടിച്ച് അതിഥി തൊഴിലാളികൾ മരിച്ച സംഭവത്തിന് കാരണമായത് റെയിൽവേ ഉദ്യോഗസ്ഥരുടെ അനാസ്ഥ. മുൻപരിചയമില്ലാത്ത തൊഴിലാളികളെ നിയോഗിച്ചതും മേൽനോട്ടത്തിനായി സൂപ്പർവൈസർമാർ ഇല്ലാതിരുന്നതുമാണ് ദുരന്തത്തിന് വഴിയൊരുക്കിയത്.
വള്ളത്തോൾനഗർ റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്നു മാലിന്യം ശേഖരിച്ച് ചെറുതുരുത്തി റെയിൽവേ പാലത്തിലൂടെ നടന്നുവന്ന നാല് തൊഴിലാളികളാണ് ശനിയാഴ്ച വൈകിട്ട് ട്രെയിൻ ഇടിച്ചു മരിച്ചത്. പത്തു തൊഴിലാളികളാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ നാലു പേർ അപകടത്തിൽപെട്ടു.
Also read:കൊച്ചിയിൽ വാട്ടർമെട്രോകൾ കൂട്ടിയിടിച്ച് അപകടം; ആർക്കും പരിക്കില്ല
ഒറ്റപ്പാലത്ത് വാടകയ്ക്കു താമസിക്കുന്ന സേലം അയോധ്യാ പട്ടണം അടിമലൈപുത്തൂർ സ്വദേശി ലക്ഷ്മണൻ, ഭാര്യ വള്ളി, വള്ളിയുടെ ബന്ധു റാണി റാണിയുടെ ഭർത്താവ് ലക്ഷ്മണൻ എന്നിവരാണു മരിച്ചത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ഞായറാഴ്ചയിലെ സന്ദർശനത്തിനു മുന്നോടിയായാണ് ട്രാക്ക് ശുചീകരിക്കാൻ കരാറെടുത്തയാൾ ഇവരെ ജോലിക്കായി എത്തിച്ചത്.
Also read:KSRTC യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാനായി നിർത്തുന്ന ഹോട്ടലുകളുടെ പട്ടിക പുറത്ത്; ഏതൊക്കെയെന്ന് നോക്കാം
റെയിൽവേ ട്രാക്കോ, റെയിൽവേ പാലമോ പോലുള്ള അപകട സാധ്യയുള്ള സ്ഥലങ്ങളിൽ ശുചീകരണം നടത്തി മുൻ പരിചയം ഇല്ലാത്ത തൊഴിലാളികൾ ആയിരുന്നു ഇവർ. ഒപ്പം മേൽനോട്ടത്തിനായി സൂപ്പർവൈസർമാർ ഇല്ലാതിരുന്നതും ദുരന്തത്തിന് വഴിയൊരുക്കി. പുഴയ്ക്ക് കുറുകെയുള്ള റെയിൽ പാലം കടക്കു മുൻപേ വളവ് തിരിഞ്ഞ് ട്രെയിൻ പാഞ്ഞടുക്കുകയായിരുന്നു. മുൻ പരിചയം ഇല്ലാത്ത തൊഴിലാളികളെ ജോലിക്ക് നിയോഗിച്ച് ദുരന്തത്തിനിരയാക്കിയ സംഭവത്തിൽ റെയിൽവേ അധികാരികളും കരാറുകാരനും ഒരുപോലെ ഉത്തരവാദികളാണ്. അതേസമയം അപകടത്തിന്റെ ഉത്തരവാദിത്വം കരാറുകാരന്റെ തലയിൽ കെട്ടിവച്ച് ഒഴിഞ്ഞുമാറാനുള്ള ശ്രമത്തിലാണ് റെയിൽവേ ഉദ്യോഗസ്ഥർ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here